ഗ്രീന്‍ടീ കുടിക്കുന്നവരണോ? ഇത് കൂടി അറിയണം

06 April 2025

Sarika KP

Pic Credit: Freepik

ഇന്ന് മിക്കവരും ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും ഗ്രീന്‍ടീ കുടിക്കുന്നവരാണ്. ഇതിൽ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്

കെമിക്കല്‍സ് ഒന്നും ചേര്‍ക്കാതെ തനതായ തേയിലയുടെ രുചിയില്‍ എത്തുന്ന ഗ്രീന്‍ടീ ചര്‍മ്മത്തിന്റെയും ഞരമ്പുകളുടെയും ആരോഗ്യം നിലനിര്‍ത്താനും സ്‌ട്രെസ് കുറയ്ക്കാനും ഫലപ്രദമാണ്.

സ്‌ട്രെസ് കുറയ്ക്കാൻ

ഇങ്ങനൊയൊക്കെയാണെങ്കിലും ഗ്രീന്‍ടീയ്ക്ക് ചില ദോഷവശങ്ങള്‍ കൂടിയുണ്ട്. അത് എന്തൊക്കെ എന്ന് നോക്കാം.

ദോഷവശങ്ങള്‍

അമിതമായി ഗ്രീന്‍ ടീ ശരീരത്തിലെത്തിയാല്‍ അത് ഗുണത്തെപ്പോലെതന്നെ ദോഷവും വരുത്തിവയ്ക്കും. ഒരു ദിവസം എട്ട് കപ്പില്‍ കൂടുതല്‍ ഗ്രീന്‍ ടീ കുടിക്കുന്നത് സുരക്ഷിതമല്ല.

എട്ട് കപ്പില്‍ കൂടുതല്‍

അമിതമായാൽ കഫീന്റെ അളവ് ശരീരത്തില്‍ കൂടാനും പാര്‍ശ്വഫലങ്ങളിലേക്ക് നയിക്കാനുമിടയാകും. ചിലപ്പോള്‍ തലവേദനയും ക്രമരഹിതമായ ഹൃദയമിടിപ്പും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കഫീന്റെ അളവ് കൂടും

ഇങ്ങനെ കുടിക്കുന്നത് കരളിനെ ബാധിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നുണ്ട്. ഗര്‍ഭാവസ്ഥയിലുള്ളവര്‍ ഒരിക്കലും അമിതമായ അളവില്‍ ഗ്രീന്‍ ടീ ഉപയോഗിക്കരുതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

കരളിനെ ബാധിക്കും

മുലയൂട്ടുന്ന അമ്മമാരും ഗ്രീന്‍ടീ അമിതമായി കുടിക്കരുത്. ഇത് കഫീന്‍ മുലപ്പാലിലേക്ക് കടക്കാനും കുഞ്ഞിനെ ബാധിക്കാനും കാരണമാകുന്നു.

മുലയൂട്ടുന്ന അമ്മമാർ

ഓസ്റ്റിയോപൊറോസിസ് രോഗികളില്‍ ഗ്രീന്‍ ടീയുടെ അളവ് കൂടിയാല്‍ കാല്‍സ്യം മൂത്രത്തിലൂടെ പോകുന്നതിന്റെ അളവ് കൂടും. ഇത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും.

എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും