തിളപ്പിക്കാതെ പാൽ കുടിക്കാറുണ്ടോ? സൂക്ഷിക്കുക...

31 OCTOBER 2024

ASWATHY BALACHANDRAN

ശ്രദ്ധിച്ചില്ലെങ്കില്‍ പാല്‍ ഗുണത്തെക്കാള്‍ ദോഷവുമുണ്ടാക്കാം. പോഷകമൂല്യം കണക്കിലെടുത്ത് തിളപ്പിക്കാതെ പാല്‍ കുടിക്കുന്ന ശീലം ചിലരിലുണ്ട്. ഇത് അനാരോഗ്യകരമാണ്. 

ദോഷം

Pic Credit:  Freepik

പാസ്ചുറൈസ് ചെയ്യാത്ത പാലിൽ ബാക്ടീരിയ കൂടുതലായി ഉണ്ടാകും. ജീവന് വരെ ഭീഷണിയായ ബാക്ടീരിയകളായ ഇ.കോളി, സാല്‍മൊണല്ല, ലിസ്റ്റീരിയ തുടങ്ങിയവ ഈ കൂടെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

ബാക്ടീരിയ

തിളപ്പിക്കാത്ത പാലില്‍ സാച്ചുറേറ്റഡ് കൊഴുപ്പ് അധികമായിരിക്കും. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ അളവു കൂടാനും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കാനും കാരണമാകുന്നു. 

കൊഴുപ്പ് 

തിളപ്പിക്കാതെ പാല്‍ കുടിക്കുന്നത് നിരവധി ദഹനപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. വയറിളക്കം, ഓക്കാനം, വയറ്റില്‍ അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടാം. 

ദഹനപ്രശ്‌നം

ചിലരില്‍ തിളപ്പിക്കാതെ പാല്‍ കുടിക്കുന്നത് അലര്‍ജി ഉണ്ടാക്കാം. പ്രോസസ് ചെയ്യാത്ത പാലില്‍ കാണപ്പെടുന്ന പ്രോട്ടീനുകള്‍ ചിലരില്‍ അലര്‍ജിക്ക് കാരണമാകാം. 

അലര്‍ജി

Next:   ദഹനപ്രശ്നമുണ്ടോ... പുതിന ചായ ബെസ്റ്റാ