വെറും വയറ്റിൽ  കട്ടൻ കാപ്പി കുടിക്കാമോ?  

7  JANUARY 2025

NEETHU VIJAYAN

ചിലർക്ക് ഒരു ദിവസം തുടങ്ങണമെങ്കിൽ കട്ടൻ കാപ്പി നിർബന്ധമാണ്. ഇത് അമിതമായാൽ ചില ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.

കട്ടൻ കാപ്പി

Image Credit: Freepik

വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കുന്നത് ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവയ്ക്ക് കാരണമായേക്കും.

ദഹനപ്രശ്നങ്ങൾ

കാപ്പിയിൽ പ്രധാനമായി അടങ്ങിയിരിക്കുന്ന ഒന്നാണ് കഫീൻ. കട്ടൻ കാപ്പിയുടെ അമിത ഉപയോ​ഗം ഉറക്കക്കുറവിന് കാരണമാകുന്നു.

ഉറക്കക്കുറവ്

ബ്ലാക്ക് കോഫിയിലെ കഫീൻ്റെ സാനിധ്യം ഉത്കണ്ഠ, അസ്വസ്ഥത എന്നിവയിലേക്ക് നയിക്കുന്നു.

ഉത്കണ്ഠ

കട്ടൻ കാപ്പിയിലെ കഫീൻ ഹൃദയമിടിപ്പ്  വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

ഹൃദയമിടിപ്പ്

ബ്ലാക്ക് കോഫി അമിതമായി കുടിക്കുന്നത് മൂത്രത്തിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും.

നിർജ്ജലീകരണം

അമിതമായി കട്ടൻ കാപ്പി കുടിക്കുന്നത് കാൽസ്യം ആഗിരണം കുറയ്ക്കുന്നു. ഇത് കാലക്രമേണ ഓസ്റ്റിയോപൊറോസിസിന് കാരണമായേക്കാം.

ഓസ്റ്റിയോപൊറോസിസ്

Next  മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ