17 JULY 2024
ASWATHY BALACHANDRAN
ഉന്മേഷവും ഊർജവും നൽകുന്ന ഒരു പാനീയമാണ് കാപ്പി. എന്നിരുന്നാലും കാപ്പികുടി അധികമായാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
കഫീൻ കേന്ദ്രനാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഇത് സമ്മർദ പ്രതികരണങ്ങളെ വർധിപ്പിക്കുകയും ഉത്കണ്ഠാ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ഉറക്കത്തിനു സഹായിക്കുന്ന രാസവസ്തുവായ അഡിനോസിന്റെ ഉൽപാദനത്തെ കഫീൻ തടസ്സപ്പെടുത്തുന്നു. ഇതു മൂലം ഉറക്കം വരാത്ത അവസ്ഥയുണ്ടാകുന്നു.
കഫീൻ, ഉദരത്തിലെ ആസിഡിന്റെ ഉൽപാദനം കൂടാൻ കാരണമാകുകയും ഇതു മൂലം ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രൈറ്റിസ്, അൾസർ ഇവയ്ക്ക് കാരണമാകുകയും ചെയ്യും.
ൈഹപ്പർടെൻഷൻ, വർധിച്ച ഹൃദയമിടിപ്പ്, ക്രമംതെറ്റിയ ഹൃദയമിടിപ്പ് ഇവയ്ക്ക് കാരണമാകുകയും ചെയ്യും. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ വളരെ ശ്രദ്ധിച്ചു മാത്രമേ കഫീൻ ഉപയോഗിക്കാവൂ.
രക്തത്തിലെ ഗ്ലൂക്കോസിന്റെയും ഇൻസുലിന്റെയും അളവ് പെട്ടെന്ന് കൂടാൻ കാരണമാകും. പ്രമേഹ രോഗം ഉള്ളവർ കഫീന്റെ അളവ് അമിതമാകാതെ ശ്രദ്ധിക്കണം.
Next: പേടിക്കേണ്ട പച്ചവെള്ളം ധൈര്യമായി കുടിച്ചോളൂ... ഗുണമേറെയുണ്ട്...