1 NOVEMBER 2024
ASWATHY BALACHANDRAN
വൈറ്റമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. ഒരു നെല്ലിക്കയിൽ 600 മുതൽ 700 മില്ലിഗ്രാം വരെ വൈറ്റമിന്‍ സി ഉണ്ട്.
Pic Credit: Freepik
ആരോഗ്യം മെച്ചപ്പെടുത്താനായാലും ആയുർവ്വേദ ചികിത്സയ്ക്കായാലും നെല്ലിക്കയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ കൂടിയ അളവിൽ നെല്ലിക്ക കഴിച്ചാൽ പ്രശ്നവുമാണ്.
നെല്ലിക്ക അമ്ലഗുണം ഉള്ള ഫലമാണ്. ഇത് അമിതമായി കഴിച്ചാൽ നെഞ്ചെരിച്ചിൽ ഉണ്ടാകും.
നാരുകൾ ധാരാളം അടങ്ങിയതിനാൽ കൂടിയ അളവിൽ കഴിച്ചാൽ മലബന്ധം ഉണ്ടാകാനും കാരണമാകും.
നെല്ലിക്കയ്ക്ക് ആന്റിപ്ലേറ്റ്‌ലെറ്റ് ഗുണങ്ങൾ ഉള്ളതിനാൽ രക്തം കട്ടപിടിക്കുന്നതിനെ ഇത് തടയുന്നു. ഏതെങ്കിലും ബ്ലഡ് ഡിസോർഡർ ഉള്ള ആളാണെങ്കിൽ നെല്ലിക്ക കഴിക്കുന്നത് അത്ര നല്ലതല്ല.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നെല്ലിക്ക കാരണമാകും. എങ്കിലും പ്രമേഹരോഗികൾ മരുന്ന് കഴിക്കുന്നതോടൊപ്പം നെല്ലിക്ക കൂടുതൽ കഴിക്കുന്നത് നല്ലതല്ല.
Next: തിളപ്പിക്കാതെ പാൽ കുടിക്കാറുണ്ടോ? സൂക്ഷിക്കുക...