19 June 2024
TV9 MALAYALAM
അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുന്നത് പലപ്പോഴും പതിവാണ്.
അലുമിനിയം ഫോയിലില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നന്നല്ലെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്.
അലൂമിനിയത്തില്‍ ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.
അലൂമിനിയം ഫോയില്‍ അസിഡിറ്റി ഉള്ള ഭക്ഷണവുമായി പ്രതിപ്രവര്‍ത്തിക്കും. ഇതി ശരീരത്തിന് ദോഷമാണ്.
ഫോയിലില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ വായു കടക്കാതെ വരും. അതിനാല്‍ അതില്‍ ബാക്ടീരിയകള്‍ വളരാനും സാധ്യത കൂടുതലാണ്.
സാന്‍ഡ്വിച്ച്, ബ്രെഡ്, കേക്കുകളും, മഫിനുകളും, റോസ്റ്റഡ് പച്ചക്കറികള്‍ അല്ലെങ്കില്‍ ചിക്കന്‍ എന്നിവ സൂക്ഷിക്കാം.
തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങള്‍, ഗരം മസാല, ജീരകം, മഞ്ഞള്‍ തുടങ്ങിയ മസാലകള്‍, കറികളും അച്ചാറുകളും, ചീസ്, വെണ്ണ തുടങ്ങിയവ സൂക്ഷിക്കാൻ പാടില്ല.