രക്തത്തിലെ ഓക്സിജൻ കുറയ്ക്കുന്ന രോ ഗം അറിയാം അരിവാൾ രോ ഗത്തെപ്പറ്റി

19 June 2024

TV9 MALAYALAM

രക്തത്തിലെ ചുവന്ന രക്താണുക്കളുടെ ആകൃതിയില്‍ മാറ്റം വരുന്നതാണ് സിക്കിള്‍ സെല്‍ അനീമിയ അഥവാ അരിവാള്‍ രോഗം

ചുവന്ന രക്താണുക്കളുടെ രൂപമാറ്റം

ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ജീനുകള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നതാണ് ഇതിനു കാരണം

ഹീമോഗ്ലോബിന്‍

രോഗമുള്ളവരുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുമ്പോൾ ഹീമോഗ്ലോബിനുകള്‍ അരിവാള്‍ രൂപത്തിലാവും.

അരിവാള്‍ രൂപം

രക്തകോശങ്ങളുടെ അനിയന്ത്രിതമായ നാശം, ചെറിയ രക്തധമനികളില്‍ ബ്ലോക്ക് എന്നിവയുണ്ടാവാൻ ഇത് കാരണമാകും.

ധമനികളില്‍ ബ്ലോക്ക്

വയനാട്ടിലെ ചില ഗോത്രവിഭാഗക്കാര്‍ക്കിടയിലും ചെട്ടി വിഭാഗക്കാരിലും സിക്കിള്‍ സെല്‍ ജീനിന്റെ ഉയര്‍ന്ന തോത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ

ക്ഷീണം, ശരീരവേദന, അണുബാധയുണ്ടാകുക, കുട്ടികള്‍ വളരാന്‍ കാലതാമസം ഉണ്ടാകുക, കാഴ്ചാപ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

Next: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാർ