27 JUNE  2024

TV9 MALAYALAM

ക്യാൻസർ ചെറുക്കൽ മുതൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ വരെ; മുന്തിരി ജ്യൂസിൻ്റെ ഗുണങ്ങൾ

മുന്തിരി കൊണ്ട് പല ഗുണങ്ങളുണ്ട്. പല തരത്തിലുള്ള മുന്തിരിക്ക് പല തരത്തിലുള്ള ഗുണങ്ങളാണ്. അതുകൊണ്ട് തന്നെ മുന്തിരിയെ സൂപ്പർ ഫുഡ് എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.

മുന്തിരി പല തരത്തിൽ കഴിക്കാം. ഉണക്കമുന്തിരി, മുന്തിരി ജ്യൂസ്, പഴം ഇങ്ങനെ പലതരത്തിൽ. ഇവയ്ക്കെല്ലാം പലവിധ ഗുണങ്ങളാണുള്ളത്. ജ്യൂസിനും ശ്രദ്ധേയമായ നിരവധി ഗുണങ്ങളുണ്ട്.

മുന്തിരി ജ്യൂസിലെ ആൻ്റി ഓക്സിഡൻ്റ്സ് അലർജി, ക്യാൻസർ, അണുബാധ തുടങ്ങിയയ്ക്കുള്ള പ്രതിരോധമാണ്. സമ്മർദ്ദം കുറച്ച് രക്തസമ്മർദ്ദം കുറയ്ക്കാനും മുന്തിരി ജ്യൂസിനു കഴിയും.

ക്യാൻസർ, അലർജി, അണുബാധ

ദഹനരസം വർധിപ്പിച്ച് ദഹനശക്തി കൂട്ടാനും മുന്തിരി ജ്യൂസുകൾക്ക് കഴിയും. നാരുകൾ അധികമുള്ളതിനാൽ ഇത് ശോധനയെയും സഹായിക്കും. കൊളസ്ട്രോൾ കുറയ്ക്കാനും മുന്തിരി ജ്യൂസ് നല്ലതാണ്.

ശോധന

മുന്തിരി ജ്യൂസുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, പെക്റ്റിൻ, നിട്രിക് ഓക്സൈഡ് എന്നിവ ഹൃദയാരോഗ്യത്തിനു നല്ലതാണ്. ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാനും ഇതിനു കഴിയും.

ഹൃദയാരോഗ്യം

ശരീര ഭാരം നിയന്ത്രിക്കാനും തലവേദന അകറ്റാനും എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാനും മുടി വളർച്ച, കാഴ്ചശക്തി, നല്ല ഉറക്കം തുടങ്ങി വേറെയും നിരവധി ഗുണങ്ങളുണ്ട് മുന്തിരി ജ്യൂസിന്.

വേറെയും ഗുണങ്ങൾ

നിങ്ങൾക്ക് ശരിക്കും ഏത് നിറമാവാനാനിഷ്ടം? ആ നിറം പറയും നിങ്ങളുടെ സ്വഭാവം