31 March 2025
Nithya Vinu
Pic Credit: Freepik
ശരീരത്തിന്റെ ആരോ ഗ്യം നിലനിർത്താൻ പ്രോട്ടീൻ പ്രധാന പങ്ക് വഹിക്കുന്നു. പ്രോട്ടീൻ സമ്പന്നമായ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മുട്ടകളിൽ പ്രോട്ടീൻ കൂടുതലാണ്. വേവിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്.
ഏകദേശം 245 ഗ്രാം തൈരിൽ 8.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും തൈര് നല്ലതാണ്.
പിസ്ത, ബദാം പോലുള്ള നട്സാണ് മറ്റൊരു ഓപ്ഷൻ. കൂടാതെ രോഗപ്രതിരോധ ശേഷിയും നൽകുന്നു.
100 ഗ്രാം മത്തങ്ങ വിത്തിൽ ഏകദേശം 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.
പ്രോട്ടീൻ വേണ്ടവർക്ക് സോയാബീൻ ധാരാളം കഴിക്കാവുന്നതാണ്. ഇവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീന്റെ മികച്ച സ്രോതസ്സായി കണക്കാക്കുന്ന മറ്റൊരു ഭക്ഷണ പദാർത്ഥമാണ് പയർ വർഗങ്ങൾ.
ചിക്കനും പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. 100 ഗ്രാം ചിക്കനിൽ 31 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.