ചെറുപ്പം  നിലനിർത്താൻ പതിവാക്കൂ  സൂര്യകാന്തി  വിത്തുകൾ

28 JULY 2024

NEETHU VIJAYAN

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ആരോഗ്യ ഭക്ഷണങ്ങളിൽ ഒന്നാണ് സൂര്യകാന്തി വിത്തുകൾ. ആവശ്യമായ പല പോഷകങ്ങളാലും സമ്പുഷ്ടമാണ് ഇവ.

 സൂര്യകാന്തി  വിത്തുകൾ

Pic Credit: INSTAGRAM

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

ഹൃദയാരോഗ്യം 

Pic Credit: FREEPIK

സെലീനിയം അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ നല്ലതാണ്.

പ്രതിരോധശേഷി

Pic Credit: FREEPIK

ഫൈബർ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകൾ പതിവാക്കുന്നത് മലബന്ധത്തെ തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.

ദഹനം

Pic Credit: FREEPIK

നാരുകൾ ധാരാളം അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറവുമുള്ള സൂര്യകാന്തി വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

പ്രമേഹം

Pic Credit: FREEPIK

മഗ്നീഷ്യവും മറ്റ് ധാതുക്കളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

എല്ലുകളുടെ  ആരോഗ്യം

Pic Credit: FREEPIK

സെറോടോണിൻ ഉൽപ്പാദനം വർധിപ്പിക്കാനും വിഷാദത്തെ കുറയ്ക്കാനും സൂര്യകാന്തി വിത്തുകൾ  ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

വിഷാദം

Pic Credit: FREEPIK

കൂടാതെ സൂര്യകാന്തി വിത്തുകൾ  ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

ചെറുപ്പമാകാൻ

Pic Credit: FREEPIK

Next: മടി കാണിക്കണ്ട..! ദിവസവും ഒരു ആപ്പിൾ കഴിച്ചുനോക്കൂ ​ഗുണങ്ങളറിയാം