11 September 2024
SHIJI MK
Unsplash Images
വിമാനത്തിന്റെ ജനാലകള്‍ വളരെ ചെറുതും വൃത്താകൃതിയിലുള്ളതുമാണല്ലെ. എന്തുകൊണ്ടാണ് ഇങ്ങനെയൊരു രൂപം നല്‍കിയതെന്ന് അറിയാമോ?
ഇങ്ങനെയൊരു ഡിസൈന്‍ നല്‍കിയതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. സൗന്ദര്യം മാത്രമല്ല കാരണമായി വരുന്നത്.
1950 കള്‍ക്ക് മുമ്പ് വിമാനത്തിന്റെ ജനാലകള്‍ ചതുരാകൃതിയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഇത് മാറ്റി.
വൃത്താകൃതിയിലുള്ള ജനാലകള്‍ വിമാനം സുരക്ഷിതവും ശക്തവുമാക്കാന്‍ സഹായിക്കുന്നു. കൂടാതെ സമ്മര്‍ദം പങ്കിടാനും സഹായിക്കുന്നുണ്ട്.
വൃത്താകൃതിയിലുള്ള ജനാലകള്‍ തകരാനുള്ള സാധ്യത കുറവാണ്. വിമാനത്തില്‍ ഉയരത്തില്‍ പറക്കുമ്പോള്‍ ഇത് ഗുണം ചെയ്യും.
ഇനി സമചതുരത്തിലുള്ള ജനാലകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതിന്റെ മൂലകളില്‍ മര്‍ദ്ദം വര്‍ധിക്കും.
ചതുരാകൃതിയിലുള്ള ജനാലകള്‍ കാരണം 1953നും 1954നും ഇടയില്‍ അപകടങ്ങള്‍ സംഭവിച്ചിരുന്നു.
ഈ അപകടങ്ങള്‍ക്ക് ശേഷം വിമാനത്തിന്റെ ജനാലകളുടെ ആകൃതി ചതുരത്തില്‍ നിന്ന് വൃത്തത്തിലേക്ക് മാറ്റുകയായിരുന്നു.
വിമാനത്തില്‍ തേങ്ങ കൊണ്ടുപോകാമോ?