സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത

 15 Janary 2024

ABDUL BASITH

അടുത്ത മാസം 19നാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുക. പാകിസ്താൻ വേദിയാവുന്ന ടൂർണമെൻ്റിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

ചാമ്പ്യൻസ് ട്രോഫി

Image Courtesy: Social Media

പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരത്തിൽ ദുബായിൽ വച്ചാണ് നടക്കുക.

ഇന്ത്യ

മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചില്ലെങ്കിലും ടീമിനെപ്പറ്റി ചില സൂചനകൾ പുറത്തുവരുന്നുണ്ട്. വിവിധ മാധ്യമങ്ങൾ റിപ്പോർട്ടുകൾ പുറത്തുവിട്ടു.

ടീം

മലയാളി താരം സഞ്ജു സാംസണായി വാദം ശക്തമാണെങ്കിലും താരം ടീമിൽ ഉൾപ്പെട്ടേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഋഷഭ് പന്താവും രണ്ടാം വിക്കറ്റ് കീപ്പർ.

സഞ്ജു സാംസൺ

കെഎൽ രാഹുലിനെ പ്രധാന കീപ്പറാക്കിയാണ് ഇന്ത്യ ഇറങ്ങുക. സഞ്ജു എത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പന്തിന് തന്നെ നറുക്ക് വീഴും.

കെഎൽ രാഹുൽ

31 ഏകദിനങ്ങൾ കളിച്ച പന്ത് 33.50 ശരാശരിയിൽ കരിയറിലാകെ നേടിയത് 871 റൺസ്. ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയും താരത്തിനുണ്ട്.

റിഷഭ് പന്ത്

16 ഏകദിനങ്ങളിലാണ് സഞ്ജു ഇതുവരെ കളിച്ചത്. 56.66 ശരാശരിയിൽ സഞ്ജു ആകെ 510 റൺസ് നേടി. ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയുമാണ് താരം നേടിയത്.

സഞ്ജു സാംസണിൻ്റെ പ്രകടനം

Next : ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം