സാംസങിൻ്റെ ഏറ്റവും കട്ടി കുറഞ്ഞ ഫോൺ മെയ് മാസത്തിലെത്തും

04 April 2025

Abdul Basith

Pic Credit: Social Media

സാംസങ് എസ് 25 പരമ്പരയിൽ ഇനി പുറത്തിറങ്ങാനുള്ള ഫോൺ ആണ് സാംസങ് എസ് 25 എഡ്ജ്. പരമ്പരയിലെ ഏറ്റവും പുതിയ ഫോൺ ആണിത്.

സാംസങ് എസ് 25 എഡ്ജ്

സാംസങിൻ്റെ ഏറ്റവും കട്ടി കുറഞ്ഞ ഫോണാണ് ഇത്. നേരത്തെ നടത്തിയ എസ് 25 സീരീസ് ലോഞ്ചിൽ ഈ ഫോൺ പുറത്തിറക്കിയിരുന്നില്ല.

കട്ടി കുറഞ്ഞ ഫോൺ

ഇപ്പോൾ ലഭിക്കുന്ന വിവരപ്രകാരം എസ് 25 എഡ്ജ് ഫോൺ മെയ് മാസത്തിലെത്തും. മെയ് 13ന് സാംസങ് ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചന.

തീയതി

മെയ് 13ന് ഫോൺ അവതരിപ്പിച്ചാലും വില്പന ആരംഭിക്കാൻ വൈകും. ജൂൺ മാസത്തോടെയാവും സാംസങ് എസ് 25 എഡ്ജ് ഫോണിൻ്റെ വില്പന ആരംഭിക്കുക.

വില്പന

ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ലഭ്യമാവുന്ന വിവരങ്ങളനുസരിച്ച് 5.84 മില്ലിമീറ്റർ കനമാവും ഗ്യാലക്സി എസ് 25 എഡ്ജിനുണ്ടാവുക.

കനം

ഫോണിലെ ക്യാമറയെപ്പറ്റിയും ചില വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഡ്യുവൽ ക്യാമറയാവും ഫോണിൻ്റെ റിയർ മോഡ്യൂളിൽ ഉണ്ടാവുകയെന്നാണ് വിവരം.

ക്യാമറ

ഡ്യുവൽ ക്യാമറയിൽ ഒരു ലെൻസ് 200 മെഗാപിക്സൽ ആവും. 50 മെഗാപിക്സലിൻ്റെ അൾട്ര വൈഡ് ലെൻസും ഉണ്ടാവും. 12 മെഗാപിക്സലാവും സെൽഫി ക്യാമറ.

200 മെഗാപിക്സൽ

ഫോൺ പ്രവർത്തിക്കുന്നത് സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റിലാണ്. 12 ജിബി റാം ആവും സാംസങ് എസ് 25 എഡ്ജ് സ്ക്രീനിൽ ഉണ്ടാവുക.

ചിപ്സെറ്റ്