27 December 2024
Sarika KP
ഏറെ ആരാധകരുള്ള താരമാണ് നടി സമാന്ത റുത്ത് പ്രഭു, സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ എല്ലാ പോസ്റ്റു ആരാധകർക്കിടയിൽ വൈറലാകാറുണ്ട്.
Pic Credit: Instagram
മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യ രണ്ടാം വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോള്‍, സോഷ്യല്‍ മീഡിയ സമാന്ത പങ്കുവച്ച പോസ്റ്റും സ്റ്റോറിയും ഏറെ ചർച്ചയായിരുന്നു.
ഇപ്പോഴിതാ തന്റെ വേറിട്ട ഒരു അവധിക്കാലത്തെ കുറിച്ച് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സമാന്ത റുത്ത് പ്രഭു.
പുതപ്പ് മൂടിപ്പുതച്ച് കിടക്കുന്ന ചിത്രത്തിനൊപ്പമുള്ള ആദ്യ ഫോട്ടോ തന്നെ പോസ്റ്റിലേക്കുള്ള ആകര്‍ഷണമാണ്.
'വെറുതെ ഇരുന്നു നോക്കുന്നത് നല്ലതായിരിക്കാം.. ഒരു പക്ഷെ തിരക്കുകള്‍ക്ക് കുറച്ച് നേരം കാത്തിരിക്കാം.. തിരക്കേറിയ ലോകത്ത് നിങ്ങള്‍ക്ക് വേണ്ടത് ലളിതമായ ജീവിതത്തിന്റെ ശാന്തത മാത്രമായിരിക്കാം.
പ്ലാന്‍ ഇല്ലാത്തത് പ്ലാനിന്റെ ഭാഗമായിരിക്കാം. അലഞ്ഞുതിരിയാന്‍, ആശ്ചര്യപ്പെടാന്‍, നിങ്ങള്‍ക്ക് കഴിയും എന്നതിനാല്‍ ഹാപ്പി ഹോളിഡേയ്‌സ്' എന്നാണ് സമാന്ത ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.
ഈ അവധിക്കാലത്ത് ഏറ്റവും നല്ല തീരുമാനം ഇതാണെന്നാണ് ആരാധകർ പറയുന്നത്
Next: കുഞ്ഞു ദുവയെ പരിചയപ്പെടുത്തി ദീപികയും രൺവീറും