പാണ്ടൻ പറമ്പത്തെ കോടഭരണിയിലെ ഉപ്പുമാങ്ങ
13 May 2024
TV9 MALAYALAM
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ െഎതിഹ്യമാലയിലാണ് ഈ ഉപ്പുമാങ്ങാ കഥ പറയുന്നത്
പണ്ട് അതി ദാരിദ്രം ബാധിച്ച പാണ്ടൻ പറമ്പത്ത് ഭട്ടതിരിയുടെ വീട്ടിൽ ഒരു കച്ചകടക്കാരൻ സൂക്ഷിക്കാൻ ഏൽപിച്ചതാണ് 10 ചീനഭരണികൾ
കപ്പൽ തകർന്നതിനേത്തുടർന്നാണ് അവിടെ എത്തിയ കച്ചവടക്കാരൻ തന്റെ സമ്പാദ്യങ്ങളായ സ്വർണനാണയങ്ങൾ നിറച്ച ഭരണികൾ അവിടെ നൽകിയത്.
കുറേക്കാലത്തിനു ശേഷം ഇതിൽ സ്വർണമാണെന്നറിഞ്ഞ ഭട്ടതിരി അതിലൊരു ഭരണിയിലെ സ്വർണമെടുത്ത് ധനവാനാകുകയും എടുത്ത സ്വർണത്തിനു പകരം നിറക്കുകയും പലിശയായി കുഞ്ഞുഭരണികളിൽ കൂടി സ്വർണം സൂക്ഷിക്കുകയും ചെയ്തു.
കാര്യമറിഞ്ഞ കച്ചവടക്കാരൻ ഭട്ടതിരിക്ക് വർഷങ്ങൾക്കു ശേഷം തിരികെ എത്തിയപ്പോൾ സമ്മാനിച്ച ഭരണിയാണ് പിൽക്കാലത്ത് പ്രശസ്തമായത്.
വായ്ഭാഗം കോടിയ ഈ ഭരണിയിലെ ഉപ്പുമാങ്ങയ്ക്ക് അതീവ രുചിയാണെന്നും അതിന് വർഷമെത്ര കഴിഞ്ഞാലും പച്ചനിറം മാറില്ലെന്നും പറയപ്പെടുന്നു.