16 January 2025
Sarika KP
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതികരിച്ച് ഭാര്യയും സിനിമാ താരവുമായ കരീന കപൂര്‍ ഖാന്‍.
Pic Credit: Instagram
സെയ്ഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മറ്റ് കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നും കരീന പറഞ്ഞു
കൂടുതല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും ആരാധകരോടും താരം അഭ്യര്‍ഥിച്ചു
നിങ്ങളുടെ ക്ഷേമാന്വേഷണത്തിന് നന്ദിയെന്നും കരീനയുടെ ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ വച്ച് സെയ്ഫ് അലി ഖാന് പരിക്കേൽക്കുന്നത്.
2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം.
മക്കളായ തൈമൂര്‍ , ജെഹ് എന്നിവരും കൂടെയുണ്ട്.
Next: കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍