23 December 2024
ABDUL BASITH
ദക്ഷിണാഫ്രിക്കയും പാകിസ്താനും തമ്മിലുള്ള ഏകദിന പരമ്പര അവസാനിച്ചപ്പോൾ പരമ്പര ആധികാരികമായി പാകിസ്താൻ തൂത്തുവാരിയിരുന്നു.
Image Credits - PTI
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് പാകിസ്താൻ വിജയിച്ചത്. ഇതോടെ സവിശേഷകരമായ ഒരു റെക്കോർഡും പാകിസ്താൻ സ്വന്തമാക്കി.
ഇതോടെ ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ എവേ ടീമായി മുഹമ്മദ് റിസ്‌വാനും സംഘവും മാറി.
1992ലാണ് ദക്ഷിണാഫ്രിക്ക സ്വന്തം നാട്ടിൽ ആദ്യമായി ഏകദിന പരമ്പര കളിച്ചത്. അന്ന് മുതൽ പാകിസ്താനെതിരായ പരമ്പര വരെ ഒന്നും തൂത്തുവാരപ്പെട്ടിരുന്നില്ല.
യുവ ഓപ്പണർ സയിം അയൂബാണ് പാകിസ്താൻ്റെ ചരിത്രനേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ചത്. 22കാരനായ താരം തകർപ്പൻ ഫോമിലായിരുന്നു.
മൂന്ന് മത്സരങ്ങളിൽ നിന്ന് 78 ശരാശരിയിൽ 235 റൺസ് നേടി പട്ടികയിൽ രണ്ടാമതെത്തിയ സയിം അയൂബ് പരമ്പരയിൽ രണ്ട് സെഞ്ചുറികളും നേടി.
ഈ തകർപ്പൻ പ്രകടനത്തോടെ പരമ്പരയിലെ താരമായും സയിം അയൂബ് തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണാഫ്രിക്കക്കായി ഹെയ്ൺരിച് ക്ലാസനും പരമ്പരയിൽ തിളങ്ങി.
Next : പരമ്പര ജയത്തിൽ പാകിസ്താന് റെക്കോർഡ്