09 December 2024
ABDUL BASITH
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ തുലാസിലാണ്.
(Image Credits - PTI)
ഡബ്ല്യുടിസി ഫൈനലിൽ പ്രവേശിക്കണമെങ്കിൽ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ഓസ്ട്രേലിയയെ പരാജയപ്പെടുത്തണം. അത് ഏറെക്കുറെ അസാധ്യമാണ്.
തോൽവിയ്ക്കൊപ്പം രോഹിത് ശർമ്മയുടെ പ്രകടനങ്ങളും വിമർശിക്കപ്പെടുന്നുണ്ട്. ടെസ്റ്റിൽ രോഹിതിൻ്റെ പ്രകടനം തുടരെ മോശമായി വരികയാണ്.
സമീപകാലത്തെ മോശം പ്രകടനങ്ങളെ തുടർന്ന് ടെസ്റ്റിൽ രോഹിതിൻ്റെ ശരാശരി 32.42 എന്ന മോശം കണക്കിലെത്തിയിരിക്കുകയാണ്.
ഇതോടെ മോശം ടെസ്റ്റ് ശരാശരിയുള്ള ഇന്ത്യൻ ക്യാപ്റ്റന്മാരിൽ രോഹിത് രണ്ടാമതെത്തി. 31.72 ശരാശരിയുള്ള കപിൽ ദേവാണ് ഒന്നാമത്.
മൻസൂർ അലി ഖാൻ പട്ടൗഡി 34.14 ശരാശരിയുമായി രോഹിതിന് പിന്നിൽ മൂന്നാമതുണ്ട്. 54.80 ശരാശരിയുള്ള വിരാട് കോലിയാണ് പട്ടികയിൽ അവസാനം.
ഈ മാസം 14ന് ഗാബയിലാണ് പരമ്പരയിലെ മൂന്നാം മത്സരം. ഗാബയിൽ രോഹിത് ശർമ്മ ഓപ്പണിംഗിൽ തിരികെയെത്തിയേക്കുമെന്നാണ് സൂചന.
Next : ഏറ്റവും വേഗത്തിൽ അവസാനിച്ച ടെസ്റ്റ് റെക്കോർഡ് നമുക്ക്