13 Janary 2024
ABDUL BASITH
ന്യൂസീലൻഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും ബോർഡർ - ഗവാസ്കർ ട്രോഫിയിലും ഇന്ത്യൻ ക്യാപ്യൻ രോഹിത് ശർമ്മ മോശം പ്രകടനമാണ് നടത്തിയത്.
Image Credits : PTI
തുടർച്ചയായ മോശം പ്രകടനങ്ങളെ തുടർന്ന് ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് രോഹിത് വിട്ടുനിൽക്കുകയും ചെയ്തു.
ടെസ്റ്റ് പരമ്പരയിൽ രോഹിതും കോലിയും അടക്കമുള്ള മുതിർന്ന താരങ്ങൾ മോശം പ്രകടനം നടത്തിയതിനെ പരിശീലകൻ ഗൗതം ഗംഭീർ വിമർശിച്ചിരുന്നു.
ബിസിസിഐ യോഗത്തിലും ഡ്രസിങ് റൂമിലും ഗംഭീർ പൊട്ടിത്തെറിച്ചെന്നാണ് വാർത്തകൾ. താരങ്ങൾ രഞ്ജി കളിക്കാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പരിശീലകൻ്റെ നിർദ്ദേശം പാലിച്ച് രോഹിത് ശർമ്മ മുംബൈയ്ക്കായി രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുംബൈ രഞ്ജി ടീം അംഗങ്ങൾക്കൊപ്പം രോഹിത് പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഈ പരമ്പരയിൽ രോഹിത് ശർമ്മയെ ടീമിൽ പരിഗണിക്കില്ലെന്ന റിപ്പോർട്ടുകളുണ്ട്.
Next : ക്രിക്കറ്റ് ചരിത്രത്തിലെ വലിയ സിക്സുകൾ