രോഹിത് അവസാന ടെസ്റ്റും കളിച്ചു: ഗവാസ്കർ

03 January 2025

TV9 Malayalam

മെല്‍ബണിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അവസാന ടെസ്റ്റ് കളിച്ചെന്ന് തോന്നുന്നുവെന്ന് സുനില്‍ ഗാവസ്‌കര്‍. സിഡ്നി ടെസ്റ്റിന്റെ ആദ്യദിനംഇടവേളയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹം.

സുനില്‍ ഗാവസ്‌കര്‍

Pic Credit: PTI/ Getty Images

രോഹിത് സിഡ്നി ടെസ്റ്റില്‍ പുറത്തിരിക്കാൻ തീരുമാനിച്ചതിലൂടെ തന്റെ ടെസ്റ്റ് കരിയറിന് വിരാമം കുറിക്കുകയാണ് ചെയ്യുന്നതെന്നാണ് ഗാവസ്‌കറുടെ അഭിപ്രായം. 

സിഡ്നി ടെസ്റ്റ്

അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കളിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയെന്നും ഇതിൽ രോഹിത് ഉൾപ്പെട്ടിട്ടില്ലെന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്

'വരുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടാന്‍ സാധ്യതയില്ല. എന്റെ വീക്ഷണം അനുസസരിച്ച് മെല്‍ബണില്‍ രോഹിത് തന്റെ അവസാന ടെസ്റ്റ് കളിച്ചെന്നാണ് തോന്നുന്നതെന്ന് ഗാവസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ഇന്ത്യ

ഓസ്‌ട്രേലിയയ്‌ക്കെതിരായ സിഡ്നി ടെസ്‌റ്റോടെ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കുന്ന പ്രതികരണമാണ് ​ഗവാസ്കറിന്റേത്. 

രോഹിത് ശര്‍മ്മ

Next: മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുമ്രയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്