ഡൽഹിയിൽ നിന്ന് പുറത്തേക്ക്? ഋഷഭ് പന്തിനെ നോട്ടമിട്ട് ടീമുകൾ

23 October 2024

TV9 Malayalam

ഐപിഎല്‍ താര ലേലത്തിന് മുമ്പ് ഏതെല്ലാം താരങ്ങളെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിനെ മൂന്ന് ടീമുകൾ നോട്ടമിട്ടതായി റിപ്പോർട്ടുകൾ. 

ഋഷഭ് പന്ത്

Pic Credit: PTI

ഡൽഹി ക്യാപിറ്റൽസുമായി പന്ത് വേർപ്പിരിയുമെന്ന് റിപ്പോർട്ടുകളുണ്ട്. ദിവസങ്ങൾക്ക് മുമ്പ് എന്നെ വാങ്ങാന്‍ ആളുണ്ടാകുമോ എന്ന് ആരാധകരോട് പന്ത് ചോദിച്ചിരുന്നു. 

ഡൽഹി ക്യാപിറ്റൽസ്

ദിനേശ് കാർത്തിക് വിരമിച്ചതോടെ ബെം​ഗളൂരു ഒരു വിക്കറ്റ് കീപ്പർ ബാറ്ററെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ടീം മാനേജ്മെന്റിന്റെ പ്രഥമ പരി​ഗണനയിൽ പന്താണുള്ളത്. 

ആർസിബി

നായകൻ കെഎൽ രാഹുലിനെ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിൽ നിലനിർത്തില്ലെന്നാണ് വിവരം. രാഹുലിന് പകരക്കാരനായി പന്തിനെ ടീമിലെത്തിക്കാനാവും മാനേജ്മെന്റിന്റെ ശ്രമം.

ലക്നൗ സൂപ്പർ ജയന്റ്സ്

ഋഷഭ് പന്തിന് മൂന്നാമത് രം​ഗത്തുള്ള ടീം പഞ്ചാബാണ്. താര ലേലത്തിൽ പന്തുണ്ടെങ്കിൽ പന്തിനായി ടീമുകളുടെ വാശിയേറിയ പോരാട്ടം ഉണ്ടാകുമെന്ന് ഉറപ്പ്. 

കിം​ഗ്സ് ഇലവൻ പഞ്ചാബ്

Next: വനിതാ ലോകകപ്പ് കപ്പിലെങ്കിലെന്താ ഇന്ത്യക്കും കിട്ടി കോടികൾ! തുകയറിയാം