TV9 Malayalam
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച മെഗാ താരലേലത്തിനാകും ഇത്തവണ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ വിദേശ താരങ്ങളും ലേലത്തിനുണ്ടാകും.
Pic Credit: PTI
ഐപിഎൽ 2024 സീസണിലെ മൂന്ന് ക്യാപ്റ്റൻമാരാകും ഇത്തവണ ലേലം കളറാക്കുക. ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ എന്നിവരെ ടീമുകളിലെത്തിക്കാനുള്ള ശ്രമങ്ങളും ഫ്രാഞ്ചെസികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ഋഷഭ് പന്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ക്യാപ്റ്റനായ താരത്തെ ഡല്‍ഹിക്ക് കൈവിടേണ്ടിവന്നത്. സിഎസ്കെ, ആർസിബി എന്നീ ടീമുകളാണ് പന്തിനെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നത്. കിംഗ്‌സ് പഞ്ചാബ്, കൊല്‍ക്കത്ത ടീമുകളും പന്തിന് വേണ്ടി കളത്തിലിറങ്ങിയേക്കാം.
വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് കെ.എൽ രാഹുലിനെ ലഖ്നൗ റീലിസ് ചെയ്തത്. കരാര്‍ പുതുക്കാനില്ലെന്ന് നേരത്തെ തന്നെ താരം ടീം മാനേജ്മെന്റിനെ അറിയിച്ചിരുന്നു. രാഹുൽ മുൻ ടീമായ ആർസിബിയിലേക്ക് തിരികെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളും താരത്തിൽ താത്പര്യം കാണിക്കുന്നുണ്ട്.
ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ശ്രേയസ് അയ്യരെ കൊൽക്കത്ത ഒഴിവാക്കിയത്. പഞ്ചാബ്, ലഖ്നൗ ടീമുകൾ താരത്തെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
താരലേലത്തിലെ മറ്റൊരു പ്രധാനി മുംബെെ ഇന്ത്യന്‍സ് കൈവിട്ട ഇഷാന്‍ കിഷനാണ്. താരത്തെ ആർടിഎം ഉപയോഗിച്ച് ടീമിൽ നിലനിർത്താൻ മുംബൈ ശ്രമം നടത്തിയേക്കും. കിംഗ്‌സ് ഇലവൻ പഞ്ചാബും താരത്തിന് പിന്നാലെയുണ്ടാവും.
മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, ആവേശ് ഖാൻ എന്നിവർ താരലേലത്തിന് ചൂടുപിടിപ്പിക്കും.
ലേലത്തിൽ വിദേശതാരങ്ങളായ ജോസ് ബട്‌ലര്‍, ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ലിയാം ലിവിംഗ്‌സ്റ്റണ്‍, മിച്ചല്‍ സാന്റ്‌നര്‍, ഫില്‍ സാള്‍ട്ട്, ജോണി ബെയര്‍സ്‌റ്റോ എന്നിവരും ഉണ്ടായിരിക്കും.