ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന മികച്ച ചേരുവകയാണ് കറ്റാർവാഴ.
കറ്റാർവാഴ ജെൽ ഉപയോ
ഗിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവികമായ ഈർപ്പം നിലനിർത്തുന്നു.
കറ്റാർവാഴ ചർമ്മത്തിന് തിളക്കം നൽകുന്ന വിവിധ സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്.
മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാർവാഴയ്ക്ക് ഉണ്ട്.
കറ്റാർവാഴ ജെൽ പതിവായി മുഖത്തു പുരട്ടിയാൽ മുഖത്തെ പാടുകളും മുഖക്കുരവും പൂർണമായും നീക്കം ചെയ്യാൻ സാധിക്കും.
മേക്കപ്പ് റിമൂവർ ആയും കറ്റാർവാഴ ജെൽ ഉപയോഗിക്കാവുന്നതാണ്.
രണ്ട് ടീസ്പൺ കറ്റാർവാഴ ജെലും അൽപം വെള്ളരിക്ക നീരും യോജിപ്പിച്ച് മുഖത്തിടുന്നത് കറുപ്പകറ്റാൻ സഹായിക്കും.