10 April 2025
TV9 MALAYALAM
Image Courtesy: Freepik
വാസ്തു ശാസ്ത്ര പ്രകാരം ഏതൊരു വീടിൻ്റെയും പ്രധാന വാതിൽ ഊർജ്ജ പ്രവാഹത്തിൻ്റെ പ്രധാന ഉറവിടമായി കണക്കാക്കപ്പെടുന്നു. ഇത് നെഗറ്റീവോ, പോസിറ്റിവോ എനർജി ആകാം
പ്രധാന വാതിലിലൂടെ നെഗറ്റീവ് എനർജിയുടെ എത്തിയാൽ, അത് കുടുംബത്തിൽ സമാധാനം, സാമ്പത്തിക സ്ഥിതി, സന്തോഷം എന്നിവയെ മോശമായി ബാധിക്കും
ഇത്തരം പ്രശ്നങ്ങൾ വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് തന്നെ പരിഹരിക്കാൻ കഴിയും. അതിന് നിങ്ങളുടെ വീട്ടിലെ ഒരു നുള്ള് ഉപ്പ് മാത്രം മതി
വാസ്തു ശാസ്ത്രത്തിൽ, ഉപ്പ് ഒരു ശുദ്ധീകരണ ഘടകമാണ്, ഇതിന് നെഗറ്റീവ് ഊർജ്ജം ആഗിരണം ചെയ്യാൻ മാത്രമല്ല, പോസിറ്റീവ് എനർജിയുടെ ഒഴുക്ക് വർദ്ധിപ്പിക്കാനും കഴിയും
വീട്ടിലെ പ്രധാന പ്രവേശന കവാടത്തിൽ ഉപ്പ്, പ്രത്യേകിച്ച് പാറ ഉപ്പ്,ശരിയായി ഉപയോഗിച്ചാൽ നെഗറ്റിവിറ്റി തടയാൻ കഴിയും. പ്രധാന വാതിലിന് പുറത്ത് ഉപ്പുവെള്ളം തളിച്ചാലും മതി
വാതിലിൻ്റെ മുൻപിൽ സാധാരയുള്ള ഡോർമാറ്റിനടിയിൽ പാറ ഉപ്പ് സൂക്ഷിക്കാം. ഒരു നുള്ള് ഉപ്പ് എടുത്ത് ഒരു ബണ്ടിലാക്കിയോ പേപ്പറിലോ ഇട്ട് ഡോർമാറ്റിനടിയിൽ സൂക്ഷിക്കുന്നതും നല്ലതാണ്
ശത്രുദോഷങ്ങൾ, നെഗറ്റീവ് എനർജി, കണ്ണേറ് ദോഷം പോലും മാറ്റാൻ ഉപ്പിൻ്റെ ഇത്തരമൊരു നുറുങ്ങ് കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായത് മാത്രമാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല