20 August  2024

SHIJI MK

അകാലനരയോട് വിട പറയാം; ചെയ്യേണ്ടത് ഇത്രമാത്രം

ഇന്നത്തെ കാലത്ത് പ്രായമായവരുടെ മുടി മാത്രമല്ല നരയ്ക്കുന്നത്. ചെറുപ്പക്കാരുടെയും മുടി വളരെ പെട്ടെന്ന് നരയ്ക്കുന്നുണ്ട്.

നര

പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകുന്നതാണ് നര. പക്ഷേ പലരും ഇതിനെ സൗന്ദര്യ പ്രശ്‌നമായാണ് കരുതുന്നത്.

നരച്ച മുടി

കടകളിലെ കെമിക്കലുകള്‍ ധാരാളം അടങ്ങിയ ഹെയര്‍ ഡൈ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ മുടി വീണ്ടും പ്രശ്‌നത്തിലാകാനാണ് സാധ്യത.

സൗന്ദര്യം

ഈ പ്രശ്‌നം ഒഴിവാക്കാനും മുടി കൊഴിച്ചില്‍ മാറാനും വീട്ടില്‍ തന്നെ പ്രകൃതിദത്തമായി ചെയ്യാന്‍ കഴിയുന്ന ഒരു മാര്‍ഗമുണ്ട്.

ഹെയര്‍ ഡൈ

മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ഒരു പിടി കറിവേപ്പിലയുമാണ് ഈ ഹെയര്‍ ഡൈ ഉണ്ടാക്കാന്‍ വേണ്ടത്.

പ്രകൃതിദത്തം

ഒരു പാത്രത്തില്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് കറുപ്പ് നിറം ആകുന്നതുവരെ നന്നായി ചൂടാക്കുക.

ചേരുവകള്‍

ചൂടാറിയ ശേഷം എണ്ണ ശിരോചര്‍മ്മം മുതല്‍ മുടിയുടെ അറ്റം വരെ നന്നായി തേച്ച് മസാജ് ചെയ്ത് ഒരു മണിക്കൂര്‍ വെക്കുക.

ചൂടാക്കുക

അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്യാം.

മസാജ്

നാരങ്ങാവെള്ളം കുടിക്കുന്നതിനുമുണ്ട് ചില രീതികള്‍

NEXT