വിഷാദവും സ്ട്രെസും കുറയ്ക്കാന്‍ ഡയറ്റിൽ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

02 November 2024

TV9 Malayalam

കോവിഡിന് ശേഷം വിഷാദവും മാനസിക സമ്മർദ്ദവും എല്ലാവരെയും അലട്ടുന്നുണ്ട്. പല കാരണങ്ങൾ കൊണ്ടും മാനസികാരോഗ്യം മോശമാകാം. ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം ഉറപ്പുവരുത്താം. വിഷാദവും മാനസിക സമ്മർദ്ദവും  കുറയ്ക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

മാനസികാരോഗ്യം

Pic Credit: Getty Images

സാല്‍മണ്‍, ചാള തുടങ്ങിയവ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യത്തിന് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 വിഷാദം, സ്ട്രെസ്, ഉത്കണ്ഠ എന്നിവയെ ഒരുപരിധി വരെ തടയുന്നു.

ഫാറ്റി ഫിഷ്

സ്‌ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സഹായിക്കും. 

ഡാര്‍ക്ക് ചോക്ലേറ്റ് 

മധുരക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

മധുരക്കിഴങ്ങ് 

ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് 'സെറട്ടോണിന്‍' ഉത്പാദനം വർധിപ്പിക്കുന്നു. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. 

ഏത്തപ്പഴം 

ബദാമിൽ മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ അടങ്ങിയിരുന്നു. അതിനാൽ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്ട്രെസും ഉത്കണ്ഠയും കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

ബദാം 

Next: മുട്ട എപ്പോൾ എങ്ങനെ കഴിച്ചാലാണ് കൂടുതൽ ആരോ​ഗ്യകരം