ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

20 December 2024

Sarika KP

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ​ഗുണകരമാണ്

ഏറെ ​ഗുണകരം

Pic Credit: Gettyimages

വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്ക രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

രോഗ പ്രതിരോധശേഷി കൂട്ടാന്‍

 ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും മലബന്ധം അകറ്റാനും സഹായിക്കും.

മലബന്ധം അകറ്റാനും സഹായിക്കും

അസിഡിറ്റിയെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

അസിഡിറ്റിയെ തടയാൻ

 കലോറിയെ കത്തിക്കാനും വിശപ്പിനെ കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും ദിവസവും വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കാം.  

വണ്ണം കുറയ്ക്കാൻ

നെ​ല്ലി​ക്ക പതിവായി കഴിക്കുന്നത് കൊള​സ്ട്രോ​ൾ കുറയ്ക്കാൻ സഹായിക്കുന്നു.

കൊള​സ്ട്രോ​ൾ കുറയ്ക്കാൻ

നെ​ല്ലി​ക്ക​യി​ലെ കാത്സ്യം എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യത്തിനും നല്ലതാണ്.

എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യം

Next: ഈ ക്രിസ്മസിന് ഈന്തപ്പഴം ഗോതമ്പ് കേക്ക്