20 April 2025
Abdul Basith
Pic Credit: Unsplash
നമ്മളിൽ ചിലരൊക്കെ വെറുതെയിരിക്കുമ്പോൾ കാൽ വിറപ്പിക്കാറുണ്ടാവും. ഇതിനുള്ള കാരണങ്ങൾ പലതാണ്. ഈ കാരണങ്ങൾ ചിലതറിയാം.
കാൽ വിറപ്പിക്കലിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഉത്കണ്ഠ അഥവാ ആങ്ക്സൈറ്റി. ഉത്കണ്ഠയിൽ നിന്ന് രക്ഷനേടാൻ ശരീരം സ്വയം കണ്ടെത്തുന്നതാണിത്.
ഉത്കണ്ഠ പോലെ സ്ട്രെസ്സും ഇടക്കിടെയുള്ള ഈ കാൽ വിറപ്പിക്കലിൻ്റെ കാരണങ്ങളിൽ ഒന്നാണ്. ഇതും ശരീരത്തിൻ്റെ കോപ്പിങ് മെക്കാനിസമാണ്.
ചിലർ ഒരു പതിവിൻ്റെ ഭാഗമായാണ് ഇടക്കിടെ കാൽ വിറപ്പിക്കാറുള്ളത്. ശ്രദ്ധ പാളിപ്പോകാതെ ജാഗരൂകരായിരിക്കാനാണ് ഇവർ ഇത് ചെയ്യുന്നത്.
ചിലർക്ക് കഴിക്കുന്ന മരുന്നുകളുടെ ഭാഗമായും കാൽ വിറപ്പിക്കലുണ്ടാവാം. ആൻ്റിഡിപ്രസൻ്റുകളടക്കമുള്ളവയ്ക്ക് ഇത്തരം സൈഡ് എഫക്ടുകളുണ്ടാവാം.
ഉയന്ന അളവിൽ കാപ്പി കുടിയ്ക്കുന്നതിലൂടെ ശരീരത്തിൽ കഫീൻ വർധിക്കും. ഇത് നാഡീവ്യൂഹത്തെ കൂടുതൽ ഉത്തേജിപ്പിച്ച് കാൽ വിറപ്പിക്കലിന് കാരണമാവും.
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ബോറടിച്ചിരിക്കുന്നതും ഇങ്ങനെ കാൽ വിറപ്പിക്കലിനുള്ള മറ്റൊരു കാരണമാണ്. ഇത് ഏകാഗ്രത നിലനിർത്താൻ സഹായിക്കും.
ഇതിലെ ഏറ്റവും ഗുരുതരമായ കാരണമാണിത്. പാർക്കിൻസൺസ് അസുഖത്തിൻ്റെ ലക്ഷണങ്ങളിൽ ഒന്നാണ് കാൽ വിറപ്പിക്കൽ.