03 November 2024
SHIJI MK
Unsplash Images
പാല്‍ ഉപയോഗിക്കാത്തവര്‍ വളരെ വിരളമായിരിക്കും. പാല്‍ മാത്രമായോ അല്ലെങ്കില്‍ ചായയുടെയോ കാപ്പിയുടെയോ കൂടെ അങ്ങനെ പലവിധത്തില്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ട്.
പാലും പാലുത്പ്പന്നങ്ങളും ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് ഏറെ നല്ലതാണ്. ഇത് എല്ലുകളുടെയും സെല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
പാല്‍ ഉപയോഗിക്കുന്നത് ശരിയായ രീതിയില്‍ അല്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രത്യാഘാതം നേരിടേണ്ടതായി വരും.
പച്ചപ്പാല്‍ കുടിക്കുന്നത് നല്ലതാണെന്നാണ് സോഷ്യല്‍ മീഡിയ വഴി പലരും പ്രചരിപ്പിക്കുന്നത്. പച്ചപ്പാല്‍ കുടിക്കുന്നത് ലാക്ടോസ് ഇന്‍ടോളറന്‍സിനും പോഷകം ലഭിക്കുന്നതിനും സഹായിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ പച്ചപ്പാലില്‍ ഇ കോളി, കോളിഫോം ബാക്ടീരിയ, സാല്‍മൊണല്ല, ലിസ്റ്റീരിയ, സ്റ്റാഫൈലോകോക്കസ് തുടങ്ങിയ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്.
ഈ ബാക്ടീരിയകള്‍ ഇ കോളിയുമായി ബന്ധപ്പെട്ടുള്ള അണുബാധകള്‍ക്കും വൃക്കകളുടെ തകരാറിനും കാരണമാകും.
മാത്രമല്ല, ട്രാന്‍സ്പ്ലാന്റ് രോഗികള്‍, എയ്ഡ്‌സ്, കാന്‍സര്‍, പ്രമേഹം എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്കും കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കും ദോഷം ചെയ്യും.
കട്ടന്‍ ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്