ആർ അശ്വിന്റെ ടെസ്റ്റ് കരിയർ നേട്ടങ്ങൾ

18 December 2024

TV9 Malayalam

ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളാണ് ആർ അശ്വിൻ. ​ഗാബ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കുകയാണ് താരം.

ആർ അശ്വിൻ

Pic Credit: PTI

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടവുമായാണ് അശ്വിന്റെ പടിയിറക്കം. 537 ടെസ്റ്റ് വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. 

വിക്കറ്റ്

ഓഫ് സ്പിന്നറായ അശ്വിൻ പലഘട്ടത്തിലും ബാറ്റിം​ഗിലും ഇന്ത്യയുടെ രക്ഷകനായി മാറാറുണ്ട്. രാജ്യാന്തര കരിയറിന് തിരശീലയിടുമ്പോൾ 3,503 റൺസും നേടിയിട്ടുണ്ട്.

റൺസ്

ആറു സെഞ്ച്വറികളും 14 അർധസെഞ്ചറികളും അടങ്ങുന്നതാണ് അശ്വിന്റെ ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിം​ഗ് കരിയർ.

സെഞ്ച്വറി

ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിൻ,  ഈ നേട്ടക്കാരുടെ പട്ടികയിൽ ഷെയ്ൻ വോണിനൊപ്പം രണ്ടാമതാണ്. മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാമത്. 

അഞ്ച് വിക്കറ്റ് നേട്ടം

ഒരേ ടെസ്റ്റിൽ കൂടുതൽ സെഞ്ച്വറികളും അഞ്ച് വിക്കറ്റും നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമനായും അശ്വിൻ ഇടംപിടിച്ചിട്ടുണ്ട്. 4 തവണയാണ് അശ്വിൻ ഈ നേട്ടം സ്വന്തമാക്കിയത്.

സെഞ്ച്വറികളും അഞ്ച് വിക്കറ്റും

ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദ് പുരസ്കാരം നേടിയിട്ടുള്ള താരവും അശ്വിനാണ്. 11 തവണയാണ് താരം ഈ നേട്ടത്തിന് അർഹനായത്. 

മാൻ ഓഫ് ദ് പുരസ്കാരം

Next: 'ശരാശരി'യിലും വിരാട് കോലി താഴേക്ക്