ഒന്നല്ല നാല് പ്രണയമുണ്ടായിരുന്നു രത്തൻ ടാറ്റയ്ക്ക്

10 October 2024

Jenish Thomas

ഭാര്യയും മക്കളും ഒന്നിമില്ലാതെ അവിവാഹിത ജീവിതമായിരുന്നു രത്തൻ ടാറ്റ നയിച്ചിരുന്നത്.

അവിവാഹിതൻ

Pic Credit: Instagram/PTI/Getty

അവിവാഹിതനായിരുന്നെങ്കിലും രത്തൻ ടാറ്റയുടെ ജീവിതത്തിൽ പ്രണയമുണ്ടായിട്ടുണ്ട്. അത് ഒന്നല്ല, നാലെണ്ണമാണ് രത്തൻ ടാറ്റയുടെ ജീവതത്തിലുണ്ടായ പ്രണയങ്ങൾ.

രത്തൻ ടാറ്റയുടെ നാല് പ്രണയങ്ങൾ

മാതാപിതാക്കളുടെ ബന്ധം വേർപിരിഞ്ഞതോടെ വിവാഹത്തോട് ടാറ്റയ്ക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ പിന്നീട് ആ കാഴ്ചപാട് മാറിയെന്ന് ഒരിക്കൽ രത്തൻ ടാറ്റ തന്നെ വെളിപ്പെടുത്തിയിരുന്നു

വിവാഹത്തിനോട് താൽപര്യമില്ലായിരുന്നു

യുഎസിൽ വെച്ചായിരുന്നു രത്തൻ ടാറ്റ ആദ്യമായി പ്രണയത്തിലാകുന്നത്. അത് ഒരു ഘട്ടത്തിലേക്ക് വിവാഹത്തിലേക്ക് വെരെ എത്തിച്ചേർന്നു.

ആദ്യ പ്രണയം

എന്നാൽ പിന്നീട് മുത്തശ്ശിയുടെ ആരോഗ്യപ്രേശ്നത്തെ തുടർന്ന് യുഎസ് വിട്ടപ്പോൾ ആ ബന്ധത്തിന് വിള്ളൽ ഉണ്ടായി. ആ കുട്ടിക്ക് ഇന്ത്യയിലേക്ക് വരണമെന്നുണ്ടായിരുന്നു പക്ഷേ...

നാട്ടിലേക്ക് മടങ്ങേണ്ടി വന്നു

ആ സമയത്ത് ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന സാഹചര്യമായതിനാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ അവളെ ഇന്ത്യയിലേക്ക് വിടാൻ അനുവദിച്ചില്ലയെന്ന് രത്തൻ ടാറ്റ പറഞ്ഞു.

വില്ലനായത് യുദ്ധം

ഇതിന് പുറമെ മൂന്ന് പ്രണയം രത്തൻ ടാറ്റയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതിൽ ഒന്ന് ബോളിവുഡ് താരം സിമി ഗരേവാലയുമായിട്ടായിരുന്നു

മറ്റ് പ്രണയങ്ങൾ

താനും രത്തൻ ടാറ്റയും തമ്മിൽ കുറച്ച് നാൾ പ്രണയത്തിലായിരുന്നുയെന്ന് സിമി ഗരേവാല 2011ൽ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡ് താരവുമായിട്ടുള്ള പ്രണയം

എന്നാൽ പിന്നീട് ആ ബന്ധം വേർപ്പെടുത്തുകയും പിന്നീട് തങ്ങൾ നല്ല സുഹൃത്ത് ബന്ധമായിരുന്നു ഉണ്ടായിരുന്ന സിമി കൂട്ടിച്ചേർത്തു. 

അതും വേർപിരിഞ്ഞു

Next: മുകേഷ് അമ്പാനിക്കും പ്രിയം ഇഡലിയും സാമ്പാറും