14 November 2024
Sarika KP
ബോളിവുഡിലെ സൂപ്പർതാര ദമ്പതികളാണ് ദീപികാ പദുകോണും രൺവീർ സിംഗും
Pic Credit: Instagram
വിവാഹ ജീവിതത്തിലെ 6 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇരുവരും.
ദീപികയെ വിഷ് ചെയ്തുകൊണ്ട് വിവാഹവാർഷിക ദിനത്തിൽ രൺവീർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്
ദീപികയുടെ ഒരു കൂട്ടം മനോഹരമായ ചിത്രങ്ങളും വീഡിയോകളുമാണ് രൺവീർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
എല്ലാ ദിവസവും ഭാര്യയെ അഭിനന്ദിക്കുന്ന ദിവസമാണ്. എന്നാൽ ഇന്ന് പ്രധാന ദിവസമാണ്. വിവാഹവാർഷിക ആശംസകൾ. ഐ ലൗ യൂ എന്ന് കുറിച്ച് കൊണ്ടാണ് രൺവീർ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഈ വർഷം സെപ്റ്റംബർ എട്ടിനാണ് ദീപിക പദുകോണിനും രൺബീർ സിങ്ങിനും പെൺകുഞ്ഞ് ജനിക്കുന്നത്.
ദീപാവലി ദിനത്തിൽ കുഞ്ഞിന്റെ പേര് താരങ്ങൾ പുറത്തുവിട്ടിരുന്നു.
'ദുആ പദുകോൺ സിങ്' എന്നാണ് പേര്. കുഞ്ഞിന്റെ കാലുകളുടെ ചിത്രങ്ങൾക്കൊപ്പമാണ് അവർ പേര് പങ്കുവച്ചത്.
Next: കൈ നിറയെ സ്വർണ വളകൾ! സ്റ്റണിങ് ലുക്കില്‍ നയന്‍താര