24 Janary 2024
ABDUL BASITH
രഞ്ജി രണ്ടാം ഘട്ടത്തിൽ ജമ്മു കശ്മീർ പേസർ ഉമർ നാസിറാണ് താരം. കേളികേട്ട മുംബൈ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞ താരമാണ് ഉമർ നാസിർ മിർ.
Image Courtesy: Social Media
മുംബൈക്കെതിരായ മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ സൂപ്പർ താരങ്ങളായ രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ, ശിവം ദുബെ എന്നിവരെയാണ് താരം പുറത്താക്കിയത്.
രണ്ടാം ഇന്നിംഗ്സിൽ ഇതുവരെ മുംബൈയുടെ രണ്ട് വിക്കറ്റുകൾ താരം നേടി. ഹാർദിക് തമോറെ, അജിങ്ക്യ രഹാനെ എന്നിവരെയാണ് ഉമർ മടക്കിയത്.
2013ലാണ് ഉമർ നാസിർ രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിനായി അരങ്ങേറുന്നത്. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയാണ് ഉമർ നാസിർ മിർ.
ഇതേ മത്സരത്തിൽ തന്നെ യശസ്വി ജയ്സ്വാൾ രോഹിതിൻ്റെ ഓപ്പണിങ് പങ്കാളിയായി. ജയ്സ്വാൾ നാല് റൺസെടുത്താണ് പുറത്തായത്.
ആറടി നാലിഞ്ച് ഉയരമുള്ള ഉമർ നാസിർ മിർ തൻ്റെ മികച്ച പ്രകടനങ്ങളുടെ പിൻബലത്തിൽ 2018- 19 ദേവ്ധർ ട്രോഫിയ്ക്കുള്ള ടീമിലും ഇടം നേടി.
മത്സരത്തിൽ മുംബൈ തകരുകയാണ്. ആദ്യ ഇന്നിംഗ്സിൽ 120 റൺസിന് പുറത്തായ മുംബൈ നിലവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിലാണ്.
Next : രഞ്ജിയിൽ താരങ്ങൾക്ക് കൂട്ടത്തോൽവി