രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി

 23 Janary 2024

ABDUL BASITH

ബിസിസിഐയുടെ കർശന നിർദ്ദേശം വന്നതോടെ മുതിർന്ന താരങ്ങളൊക്കെ അതാത് സ്റ്റേറ്റ് അസോസിയേഷനുകൾക്കായി രഞ്ജി കളിക്കാനിറങ്ങിയിട്ടുണ്ട്.

രഞ്ജി ട്രോഫി

Image Courtesy: Social Media

ക്യാപ്റ്റൻ രോഹിത് ശർമ്മ, യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ തുടങ്ങി ടെസ്റ്റ് ടീമിലെ പ്രമുഖ താരങ്ങളൊക്കെ അതാത് ആഭ്യന്തര ടീമിലുണ്ട്.

പ്രമുഖർ

എന്നാൽ, ഈ താരങ്ങൾക്കൊന്നും നല്ല പ്രകടനം നടത്താൻ സാധിച്ചില്ല. ആദ്യ ഇന്നിംഗ്സിൽ എല്ലാ താരങ്ങളും ഒറ്റയക്കത്തിനാണ് പുറത്തായത്.

കൂട്ടത്തോൽവി

ഗ്രൂപ്പ് എ മത്സരത്തിൽ ജമ്മു കശ്മീരിനെതിരെ ഓപ്പണറായി ഇറങ്ങിയ രോഹിത് കേവലം മൂന്ന് റൺസെടുത്ത് മടങ്ങി. ഉമർ നസീറിനായിരുന്നു വിക്കറ്റ്.

രോഹിത് ശർമ്മ

ഇതേ മത്സരത്തിൽ തന്നെ യശസ്വി ജയ്സ്വാൾ രോഹിതിൻ്റെ ഓപ്പണിങ് പങ്കാളിയായി. ജയ്സ്വാൾ നാല് റൺസെടുത്താണ് പുറത്തായത്.

യശസ്വി ജയ്സ്വാൾ

ഗ്രൂപ്പ് ഡിയിൽ സൗരാഷ്ട്രയ്ക്കെതിരെയാണ് ഋഷഭ് പന്ത് കളത്തിലിറങ്ങിയത്. അഞ്ചാം നമ്പറിലിറങ്ങിയ താരം 10 പന്തുകളിൽ നിന്ന് ഒരു റൺസ് മാത്രമെടുത്ത് മടങ്ങി.

ഋഷഭ് പന്ത്

പഞ്ചാബിനായി കർണാടകയ്ക്കെതിരെ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ശുഭ്മൻ ഗിൽ നേടിയത് നാല് റൺസ്. ഡൽഹിക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് പട്ടികയിലെ അപവാദം.

ശുഭ്മൻ ഗിൽ

Next : ചാമ്പ്യൻസ് ട്രോഫിയിലെ സെഞ്ചുറി വീരന്മാർ