16 July 2024
SHIJI MK
കണ്ണൂര്‍ കൂത്തുപറമ്പിലെ ഒരു സംഗീത കുടുംബത്തിലാണ് രമേഷ് നാരായണന്റെ ജനനം. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയാണ് ജീവിതം ആരംഭിക്കുന്നത്. Facebook Image
1993ല്‍ പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത മഗ്‌രിബ് എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കികൊണ്ടാണ് സിനിമാജീവിതം ആരംഭിച്ചത്. Facebook Image
1999ല്‍ പി ടി കുഞ്ഞുമുഹമ്മിന്റെ തന്നെ ഗര്‍ഷോം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ ഗാനത്തിന് ഈണം ഒരുക്കിയത്. Facebook Image
മേഘമല്‍ഹാര്‍, മകള്‍ക്ക്, ശീലാബതി, രാത്രിമഴ, പരദേശി, മകരമഞ്ഞ്, വീരപുത്രന്‍, ആദാമിന്റെ മകന്‍ അബു, മഞ്ചാടിക്കുരു. Facebook Image
ഒറ്റമന്ദാരം, എന്നു നിന്റെ മൊയ്തീന്‍, വൈറ്റ് ബോയ്‌സ്, ഇടവപ്പാതി - നോ മാന്‍സ് ലാന്റ്, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, കോളാമ്പി. Facebook Image
40ല്‍ അധികം ചിത്രങ്ങള്‍ക്കാണ് അദ്ദേഹം ഇതുവരെ സംഗീതം ഒരുക്കിയത്. അതില്‍ ഭൂരിഭാഗവും ബോക്‌സോഫീസ് വിജയങ്ങളല്ല. Facebook Image
20ല്‍ അധികം ഗാനങ്ങള്‍ ആലാപിച്ചിട്ടുമുണ്ട് രമേഷ് നാരായണന്‍. എല്ലാ പാട്ടുകളും ജനഹൃദയങ്ങളില്‍ ഇന്നും ഹിറ്റാണ്. Facebook Image
മലയാളത്തിന് പുറമെ തമിഴിലും ബംഗാളിയിലും രമേഷ് നാരായണന്‍ സിനിമാ ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. Facebook Image
1994ല്‍ സൂര്യകൃഷ്ണമൂര്‍ത്തി സംഘടിപ്പിച്ച സൂര്യ ഫെസിസ്റ്റിവലില്‍ 30 മണിക്കൂര്‍ തുടര്‍ച്ചയായി ഹിന്ദുസ്ഥാനി സംഗീതം ആലപിച്ച് റെക്കോര്‍ഡ് ഇട്ടിരുന്നു. Facebook Image
2013ല്‍ പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍ എന്ന പരിപാടിയില്‍ 36 മണിക്കൂര്‍ പാടി ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡും സ്വന്തമാക്കി. Facebook Image