രാമായണ  മാസത്തിൽ  നാലമ്പല ദർശനം നടത്തുന്നതിന്  പിന്നിലെ വിശ്വാസം.

15 JULY 2024

NEETHU VIJAYAN

കർക്കിടകമാസത്തിൻറെ പുണ്യനാളുകളിൽ ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളിൽ ഓരേ ദിവസം ദർശനം നടത്തുന്ന പൂർവീകാചാരമാണ് നാലമ്പല ദർശനം.

നാലമ്പല ദർശനം

Pic Credit: SOCIALMEDIA

നാലമ്പലം ദർശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂർത്തിയാക്കുന്നതാണ് ഏറ്റവും ഉത്തമമായി കാണപ്പെടുന്നത്.

ഉച്ചപൂജയ്ക്കു മുമ്പ് 

Pic Credit: SOCIALMEDIA

ഉച്ചപൂജക്കു മുമ്പ് രാമ, ലക്ഷ്മണ, ഭരത,ശത്രുഘ്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ദോഷ പരിഹാരത്തിനും ഇഷ്ടസന്താന ലബ്ദിക്കും നല്ലതെന്നാണ് വിശ്വാസം.

ദോഷ പരിഹാരം

Pic Credit: SOCIALMEDIA

തൃശൂർ ജില്ലയിലെ തൃപ്രയാർ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം, എറണാകുളത്തെ ലക്ഷ്മണ ക്ഷേത്രം, പയമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങൾ.

നാലമ്പലങ്ങൾ

Pic Credit: SOCIALMEDIA

നാ‍ലമ്പലം യാത്ര തുടങ്ങുന്നത് തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദർശിച്ചാണ്.

യാത്ര തുടങ്ങുന്നത്

Pic Credit: SOCIALMEDIA

പയമ്മേൽ ശത്രുഘ്ന ക്ഷേത്രം സന്ദർശിച്ച് ഭക്തജനങ്ങൾ‍ യാത്ര അവസാനിപ്പിക്കുന്നു.

യാത്ര  അവസാനിക്കുന്നത്

Pic Credit: SOCIALMEDIA

തൃപ്രയാർ ക്ഷേത്രത്തിൽ ഹനുമാനെ തൊഴുത് ശ്രീരാമൻ്റെ നിർമാല്യ ദർശനത്തോടെയാണ് നാലമ്പല തീർഥാടനം തുടങ്ങുന്നത്.

നിർമാല്യ  ദർശനത്തോടെ

Pic Credit: SOCIALMEDIA

കോട്ടയം ജില്ലയിലും നാലമ്പലങ്ങളുണ്ടെന്നത് ശ്രദ്ധേയമായ ഒന്നാണ്.

കോട്ടയം

Pic Credit: SOCIALMEDIA

Next: ആശ്വാസിക്കാം...! സ്വർണവിലയിൽ നേരിയ ഇടിവ്