ഐപിഎൽ 2025: രാജസ്ഥാൻ റോയൽസ് നിലനിർത്തുക ഈ താരങ്ങളെ

23 October 2024

TV9 Malayalam

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് രാജസ്ഥാൻ റോയൽസ് നിലനിർത്തുക മൂന്ന് ഇന്ത്യൻ താരങ്ങളെ. 

രാജസ്ഥാൻ റോയൽസ്

Pic Credit: PTI

ഒക്ടോബർ 31നാണ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ബിസിസിഐയ്ക്ക് ടീമുകള്‍ സമർപ്പിക്കേണ്ട അവസാന തീയതി. 

ബിസിസിഐ

ആറ് താരങ്ങളെയാണ് ഒരു ടീമിന് പരമാവധി നിലനിർത്താൻ കഴിയുന്നത്. നിലനിർത്താൻ കഴിയുന്ന പരമാവധി ക്യാപ്‌ഡ് താരങ്ങള്‍ അഞ്ചും അണ്‍ക്യാപ്‌ഡ് രണ്ടുമാണ്.

താരങ്ങൾ 

ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പടെയുള്ള താരങ്ങളെയാണ് നിലനിർത്തുക. സഞ്ജുവിനൊപ്പം ജയ്സ്വാളും പരാഗും തുടരും. ‌

ക്യാപ്റ്റൻ 

നായക സ്ഥാനത്ത് സഞ്ജു സാംസൺ തന്നെ തുടരുമെന്നാണ് റിപ്പോർട്ട്. സഞ്ജുവിന് കീഴിൽ കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ റോയൽസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 

സഞ്ജു സാംസൺ

യശസ്വി ജയ്സ്വാളാണ് രാജസ്ഥാൻ നിലനിർത്തുന്ന താരം. മികച്ച സ്ട്രെെക്ക് റേറ്റിൽ സ്ഥിരതയാർന്ന പ്രകടനമാണ് യശസ്വി കാഴ്ചവയ്ക്കുന്നത്.

യശസ്വി ജയ്സ്വാൾ

റിയാൻ പരാ​ഗ്: കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്നായി 573 റൺസാണ് പരാ​ഗിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 

റിയാൻ പരാ​ഗ്

Next: ഡൽഹിയിൽ നിന്ന് പുറത്തേക്ക്? ഋഷഭ് പന്തിനെ നോട്ടമിട്ട് ടീമുകൾ