15 NOVEMBER 2024
NEETHU VIJAYAN
വിറ്റാമിൻ എ, ബി, കെ, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് പ്രൂൺസ്. ഉണങ്ങിയ പ്ലം ആണിത്.
Image Credit: Freepik
വിറ്റാമിൻ ബിയും മറ്റും അടങ്ങിയ പ്രൂൺസ് പതിവായി കഴിക്കുന്നത് മുടി കൊഴിച്ചിൽ തടഞ്ഞ് മുടി വളരാൻ സഹായിക്കും.
ഫൈബർ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം അകറ്റുന്നു. വയർ വീർത്തിരിക്കുന്നത് തടയും.
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ പ്രൂൺസ് എല്ലുകളുടെ ആരോഗ്യത്തിനും അസ്ഥിക്ഷയമായ 'ഓസ്റ്റിയോപൊറോസിസ്' സാധ്യത തടയാനും നല്ലതാണ്.
ഉണങ്ങിയ പ്ലം പഴമായ പ്രൂൺസ് വിളർച്ചയുള്ളവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം. ഇവയിൽ അയേൺ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പ്രൂൺസിൻറെ 'ഗ്ലൈസെമിക് ഇൻഡെക്സ്' കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കുന്നു.
വിറ്റാമിൻ എ ധാരാളം അടങ്ങിയ പ്രൂൺസ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
അതുപോലെ തന്നെ മഗ്നീഷ്യം ധാരാളം അടങ്ങിയ പ്രൂൺസ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
Next ഉത്കണ്ഠ കുറയ്ക്കാൻ ഇവ കഴിക്കാം