16 April 2025
Abdul Basith
Pic Credit: Unsplash
തലമുടി സംരക്ഷിക്കാൻ നമ്മൾ പതരം മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്. ഹ്യുമിഡിറ്റിയിൽ നിന്ന് തലമുടിയെ സംരക്ഷിക്കാനുള്ള ചില മാർഗങ്ങൾ പരിശോധിക്കാം.
ഷാമ്പൂ, കണ്ടീഷണർ തുടങ്ങിയവ പ്രത്യേകം തിരഞ്ഞെടുക്കണം. മുടിയിൽ ഹ്യുമിഡിറ്റി വരുന്നത് തടയാൻ സഹായിക്കുന്നവയാവണം ഇവ.
നല്ല ഹെയർ സിറമിന് മുടിയിലെ മോയ്സ്ചർ നിലനിർത്തി ഹ്യുമിഡിറ്റിയിൽ നിന്ന് രക്ഷിക്കാനാവും. സിലിക്കോണുള്ള ഹെയർ സിറം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ഹ്യുമിഡിറ്റിയിൽ നിന്ന് മുടിയെ രക്ഷിക്കാൻ ഹെയർ മാസ്ക് ഉപയോഗിക്കണം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഹെയർ മാസ്ക് ഉപയോഗിക്കേണ്ടതുണ്ട്.
മുടി സ്റ്റൈൽ ചെയ്യാൻ നമ്മൾ പലതരം ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരം ഉപകരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കനം കുറഞ്ഞവ തിരഞ്ഞെടുക്കണം.
മുടി ബ്ലോ ഡ്രൈ ചെയ്യുന്നുണ്ടെങ്കിൽ അതിനൊപ്പം ഒരു ഡിഫ്യൂസർ കൂടി ഘടിപ്പിക്കണം. ഇത് ഡ്രൈയറിലെ ചൂട് കൃത്യമായി വിതരണം ചെയ്യാൻ സഹായിക്കും.
വെയിലിൽ നിന്ന് മുടിയെ സംരക്ഷിക്കണം. സൂര്യനിലെ അൾട്രാവയലറ്റ് കിരണങ്ങൾ മുടിയ്ക്ക് കേടുണ്ടാക്കും. വെയിലിൽ നിന്ന് മാറിനിൽക്കുക.
ഹെയർസ്റ്റൈലുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. തലമുടി അലങ്കരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളിലും ശ്രദ്ധ വേണം.