ആർത്തവം നീട്ടിവക്കാറുണ്ടോ? എങ്കിൽ ഈ ലക്ഷണങ്ങൾ കൂടെപ്പിറപ്പായേക്കാം...

28 JULY 2024

ASWATHY BALACHANDRAN

സാധാരണമായി നടക്കുന്ന ജീവശാസ്ത്രപ്രക്രിയയാണ് ആര്‍ത്തവം. രണ്ടു മുതല്‍ എട്ടുദിവസം വരെ രക്തസ്രാവം ഉണ്ടാകാം. തലവേദന, നടുവേദന, സ്തനങ്ങളില്‍ വേദന, ശരീരത്തില്‍ നീര്‍ക്കെട്ട് എന്നീ പ്രയാസങ്ങളെല്ലാം ഈ സമയത്ത് നേരിടാം.

ആര്‍ത്തവം

 സ്വഭാവമാറ്റങ്ങള്‍, ദേഷ്യം, വിഷാദം തുടങ്ങിയ മാനസികപ്രശ്‌നങ്ങളും നേരിടേണ്ടിവരുന്നു. ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തിലെ ഏറ്റക്കുറിച്ചിലുകളാണ് ഈ പ്രയാസങ്ങള്‍ക്ക് പിന്നില്‍.

ദേഷ്യം, വിഷാദം

പഠനം, ജോലി തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരന്തരം യാത്ര ചെയ്യുന്നവരാണ് ഇന്നത്തെ സ്ത്രീകള്‍. അതിനാല്‍ ആര്‍ത്തവദിനത്തിലെ അസ്വസ്ഥതകള്‍ എളുപ്പം പരിഹരിക്കേണ്ടതുണ്ട്.

പരിഹാരം

ആര്‍ത്തവം നീട്ടിവയ്ക്കാനുള്ള മരുന്നുകൾ സ്വയം ഉപയോഗിക്കുന്നത് നല്ലതല്ല. ഇത്തരം മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാക്കും.

ദീര്‍ഘകാല ഉപയോഗം

കൂടാതെ വേദന സംഹാരികൾ ഉപയോ​ഗിക്കുന്നതിലും പ്രശ്നമുണ്ട്. ഇത്  കുടലില്‍ പുണ്ണ്, ആസ്ത്മ എന്നിവയ്ക്കും കാരണമായേക്കാം. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ വേദനസംഹാരികള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.

വേദന സംഹാരി

വേദന കുറയ്ക്കാനായി ഹോര്‍മോണ്‍ ഗുളികകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചിലരില്‍ ഇത്തരം ഗുളികകള്‍ പ്രയാസങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കഴിക്കാവൂ.

പ്രയാസങ്ങള്‍ 

Next: ജി എം കടുക് എങ്ങനെ പ്രശ്നക്കാരനായി; കാരണങ്ങൾ ഇങ്ങനെ ...