ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം

18 October 2024

ABDUL BASITH

ചർമ്മാരോഗ്യം വളരെ പ്രധാനമാണ്. ചർമ്മാരോഗ്യം സംരക്ഷിക്കാൻ നമ്മളൊക്കെ പല തരത്തിൽ ശ്രമിക്കാറുമുണ്ട്.

ചർമ്മം

Image Courtesy - Getty Images

ഇങ്ങനെ ചർമ്മാരോഗ്യം സംരക്ഷിക്കാൻ തീർച്ചയായും ശ്രദ്ധിച്ചിരിക്കേണ്ട ചിലതുണ്ട്. അവ എന്തൊക്കെയാണ് എന്നറിയാം.

ഇവ ചെയ്തിരിക്കണം

സൂര്യപ്രകാശം ചർമ്മത്തിന് നല്ലതല്ല. വസ്ത്രം കൊണ്ട് മറയാത്ത ശരീരഭാഗങ്ങളിലൊക്കെ സൺസ്ക്രീൻ അണിയണമെന്നാണ് പഠനങ്ങൾ.

സൂര്യപ്രകാശം

പുകവലിക്കുന്നതും ചർമ്മത്തിന് നല്ലതല്ല. പുകവലിച്ചാൽ ശരീരത്തിൽ വേഗം ചുളിവുകളുണ്ടാവുകയും ചർമ്മം പെട്ടെന്ന് പ്രായമാവുകയും ചെയ്യും.

പുകവലി

കൃത്യമായ ഒരു ചർമ്മ സംരക്ഷണ രീതി പിന്തുടരുന്നത് ചർമ്മാരോഗ്യത്തെ സഹായിക്കും. വളരെ സാവധാനമേ മുഖം കഴുകാവൂ.

ചർമ്മ സംരക്ഷണം

മുഖത്ത് ദിവസവും മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ചർമ്മാരോഗ്യത്തെ സഹായിക്കും. യുവത്വം തോന്നിക്കാനും ഇത് ഉപകരിക്കും.

മോയ്സ്ചറൈസർ

ശുദ്ധമായ പഴവും പച്ചക്കറികളും കഴിക്കുന്നത് ചർമ്മസംരക്ഷണത്തിന് നല്ലതാണ്. ഇത് വേഗം പ്രായമാകുന്നതിൽ നിന്ന് ചർമ്മത്തെ തടയും.

പഴം, പച്ചക്കറികൾ

Next : മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ