23 April 2025
Abdul Basith
Pic Credit: Pexels
വേനൽക്കാലത്ത് ഗർഭിണികൾ ഏറെ ബുദ്ധിമുട്ടാറുണ്ട്. ചൂടും വിയർപ്പുമൊക്കെ അവരെ ബുദ്ധിമുട്ടിക്കും. വേനലിൽ ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ഗർഭിണികൾ എപ്പോഴും ഹൈഡ്രേറ്റഡായിരിക്കുക. ആവശ്യത്തിന് വെള്ളം കുടിച്ചാൽ ഡീഹൈഡ്രേഷൻ ഒഴിവാക്കാം. തേങ്ങാവെള്ളവും വളരെ നല്ലതാണ്.
കനം കുറഞ്ഞ, ബ്രീത്തബിളായുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. ഇത് വിയർപ്പും അത് കാരണമുണ്ടാവുന്ന തടിപ്പുമൊക്കെ കുറയ്ക്കാൻ സഹായിക്കും.
വെയിൽ ഒഴിവാക്കാൻ എപ്പോഴും ശ്രമിക്കേണ്ടതുണ്ട്. പുറത്ത് വെയിൽ കഠിനമാവുമ്പോൾ പുറത്തിറങ്ങരുത്. വീടിനകത്ത് തന്നെ തുടരുക.
ഒരുമിച്ച്, ഒരുപാട് ഭക്ഷണം കഴിയ്ക്കുന്നത് പകരം ഇടവേളകളിൽ ചെറിയ അളവിൽ ഭക്ഷണം കഴിയ്ക്കുക. ഇത് ബ്ലോട്ടിങ് ഒഴിവാക്കാൻ സഹായിക്കും.
സൂര്യപ്രകാശം ഏറെയില്ലാത്ത സമയമാണെങ്കിലും പുറത്തിറങ്ങിയാൽ സൺസ്ക്രീൻ ഉപയോഗിക്കുക. ഗർഭിണികൾക്ക് ഉപയോഗിക്കാവുന്നതാവണം ഇത്.
ചൂടും സ്വെല്ലിങും കുറയ്ക്കാൻ കുളി സഹായിക്കും. ശരീരം വൃത്തിയാവും എന്നതിനൊപ്പം ശരീരോഷ്മാവ് നിയന്ത്രിക്കാനും കുളി വളരെ സഹായകമാവും.
ഗർഭകാലത്ത് വിശ്രമം വളരെ അത്യാവശ്യമാണ്. ഇടയ്ക്കിടെ വിശ്രമിക്കുന്നത് വേനലിലെ ചൂടിൽ നിന്നും ക്ഷീണത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും.