മാതളം കഴിക്കുന്ന ശീലമില്ലേ? അറിഞ്ഞിരുന്നോളൂ ഗുണങ്ങള്‍

29 June 2024

SHIJI MK

മാതളം കഴിക്കാറില്ലെ നിങ്ങള്‍. പലര്‍ക്കും മാതളത്തിനോട് വലിയ താത്പര്യമില്ല. അതിന് കാരണം മാതളത്തിനുള്ള ഒരു ചവര്‍പ്പാണ്. മധുരമുണ്ടെങ്കിലും മാതളത്തിന്റെ ടേസ്റ്റ് പലര്‍ക്കും ഇഷ്ടമില്ല. എന്നാല്‍ മാതളത്തിന്റെ ഗുണങ്ങള്‍ അറിയൂ.

മാതളം

മാതളം കഴിക്കുന്നത് ശരീരത്തിലുണ്ടാകുന്ന വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ശരീരത്തില്‍ രക്തയോട്ടെ മെച്ചപ്പെടുത്താന്‍ മാതളം സഹായിക്കുന്നുണ്ട്.

വിളര്‍ച്ച

മാതളത്തില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന പ്രക്രിയ മെച്ചപ്പടുത്താന്‍ ഇവ കഴിക്കുന്നത് നല്ലതാണ്.

ദഹനം

മാതളം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും. പ്രമേഹ രോഗികള്‍ മാതളം കഴിക്കുന്നത് വളരെ നല്ലതാണ്.

പ്രമേഹം

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാതളം നല്ലതാണ്. രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും മാതളം സഹായിക്കും.

ഹൃദയാരോഗ്യം

കലോറി വളരെ കുറവായ ഒരു പഴമാണ് മാതളം. ഇവ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

വണ്ണം കുറയ്ക്കാം

മാതളത്തില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ ഇവ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

പ്രതിരോധശേഷി

മാതളം കഴിക്കുന്നതിലൂടെ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നുണ്ട്.

സ്‌കിന്‍

ഏതുതരം ഭക്ഷണശീലം ആണെങ്കിലും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ നിര്‍ദേശം സ്വീകരിക്കേണ്ടതാണ്.

ശ്രദ്ധിക്കാം