08 JUNE  2024

TV9 MALAYALAM

PM Modi Swearing-in Ceremony 2024: എം.പി എങ്ങനെ പ്രധാനമന്ത്രി ആകും നടപടികൾ ഇങ്ങനെ..

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം കേവലഭൂരിപക്ഷം ലഭിക്കുന്ന പാർട്ടിയോ  മുന്നണിയോ രാഷ്ട്രപതി സർക്കാർ രൂപീകരിക്കാൻ ക്ഷ്ഷണിക്കുന്നു.  

അവർ പ്രധാനമന്ത്രിയായി ഒരാളെ തിരഞ്ഞെടുക്കുന്നു ഈ വിവരം ഔദ്യോ​ഗികമായി രാഷ്ട്രപതിയെ അറിയിക്കുകയും ചെയ്യുന്നു.

തുടർന്ന് രാഷ്ട്രപതിയാണ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്.

ഭരണഘടനയുടെ അനുഛേദം 75 അനുസരിച്ച് നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചാണ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്. 

ബി.ജെ.പി അധ്യക്ഷൻ ജെയപി നദ്ദയുടെ നേതൃത്വത്തിൽ ഉള്ള എൻ ഡി എ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് മോദിയെ നേതാവായി തിരഞ്ഞെടുത്തതായി കാണിച്ച് കത്ത് നൽകിയിരുന്നു. എൻ ഡി എ ഘടകകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള കത്തും രാഷ്ട്രപതിക്ക് കൈമാറി.

തുടർന്ന് ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുർമു നരേന്ദ്രമോദിയെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നിയമിച്ചതായി രാഷ്ട്രപതിഭവൻ സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു.

മറുക് നോക്കി ത്വക് ക്യാൻസർ കണ്ടെത്താം…