08 JUNE 2024
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ഏറ്റവും ധനികനായ സ്ഥാനാർഥിയാണ് തെലുങ്കുദേശം പാർട്ടിയുടെ ചന്ദ്രശേഖർ പെമസാനി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ അദ്ദേഹം ഇടം നേടിയിട്ടുണ്ട്.
2024 ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച 8,360 സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ സ്വത്ത് പെമ്മസാനിക്കാണെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് കണ്ടെത്തിയിരുന്നു.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ലോക്‌സഭാ സീറ്റിൽ നിന്ന് വിജയിച്ച പെമ്മസാനിക്ക് 5,700 കോടി രൂപയുടെ ആസ്തിയുണ്ട്.
എതിരാളിയായ വൈഎസ്ആർസിപിയുടെ കിലാരി വെങ്കട റോസയ്യയെ 3.4 ലക്ഷത്തിലധികം വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
സ്മാനിയ സർവകലാശാലയിൽ നിന്ന് എംബിബിഎസ് നേടിയ അദ്ദേഹം ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോമായ യു വേൾഡിൻ്റെ സ്ഥാപകനും സിഇഒയുമാണ് അദ്ദേഹം
സംരംഭകത്വ മികവിനുള്ള അംഗീകാരമായി, 2020-ൽ ഏണസ്റ്റ് ആൻഡ് യംഗ് അവാർഡ് നേടി.