ഈ ചെടികൾക്ക് സൂര്യപ്രകാശം വേണ്ട; ഇവ വളരുന്നത് രാത്രിയിൽ

07 August 2024

Abdul basith

ചെടികൾക്ക് വളരാൻ സൂര്യപ്രകാശം വേണമെന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. പ്രകാശ സംശ്ലേഷണം സൂര്യപ്രകാശത്തിലാണ് നടക്കുന്നത്.

ചെടികൾ

എന്നാൽ ചില ചെടികൾക്ക് വളരാൻ സൂര്യപ്രകാശം വേണ്ട. ഇരുട്ടത്തും ഇവ വളരും. അത്തരം ചില ചെടികൾ പരിചയപ്പെടാം.

രാത്രി

പൂച്ചെടിയായ ഫിലോഡെൻഡ്രോൺ രാത്രിയിൽ വളരും. ഏതാണ്ട് ആറ് മീറ്റർ ഉയരത്തിൽ വരെ ഇവ വളരാറുണ്ട്. വീടിനുള്ളിലും ഇവ വളർത്താറുണ്ട്.

ഫിലോഡെൻഡ്രോൺ

സാമിയോകുൽകസ് അഥവാ സീസീ ചെടികൾക്കും വളരാൻ സൂര്യപ്രകാശം വേണ്ട. ഇവയും പൂച്ചെടികളാണ്. ഫ്ലൂറസെൻ്റ് പ്രകാശത്തിൽ മാത്രം വളരാൻ ഇവയ്ക്ക് സാധിക്കും.

സാമിയോകുൽകസ്

വീടിനുള്ളിൽ വളർത്താവുന്ന പീസ് ലില്ലിയ്ക്കും ഇരുട്ടിൽ വളരാൻ കഴിയും. ഇതുകൊണ്ട് കൂടിയാണ് ഇവ ഹൗസ് പ്ലാൻ്റ് ആവുന്നത്.

പീസ് ലില്ലി

ആഫ്രിക്കൻ അലങ്കാരച്ചെടിയായ സ്നേക് പ്ലാൻ്റിനും വളരാൻ സൂര്യപ്രകാശം വേണമെന്നില്ല. എന്നാൽ, സൂര്യപ്രകാശത്തിൽ ഇവ വേഗം വളരുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

സ്നേക് പ്ലാൻ്റ്

മുൻ താരങ്ങൾ

സ്പൈഡർ പ്ലാൻ്റും വീടിനുള്ളിൽ വളർത്താവുന്ന അലങ്കാരച്ചെടിയാണ്. ഇവയ്ക്കും സൂര്യപ്രകാശം ആവശ്യമില്ല. ഇരുണ്ട മുറികളിൽ പോലും വളരാൻ ഇവയ്ക്ക് സാധിക്കും.

സ്പൈഡർ പ്ലാൻ്റ്