ചൂട് കാലമായതോടെ പാമ്പുകളുടെ ശല്യം വർധിച്ചിരിക്കുകയാണ്. കൊടും വിഷമുള്ള രാജവെമ്പാല പോലെയുള്ള പാമ്പുകളെയാണ് കേരളത്തിൻ്റെ പലയിടങ്ങളിലായി പിടികൂടുന്നത്.

പാമ്പ് ശല്യം

ചൂടായതിനാൽ തണുപ്പ് തേടിയാണ് പാമ്പുകൾ മാളം വിട്ട് പുറത്ത് വരുന്നത്. ഇവ തണുപ്പ് കൂടുതലുള്ള ശുചിമുറ, കിടപ്പുമുറിയിലെ ഇരുട്ടുള്ള സ്ഥലങ്ങളിലാണ് കയറിയിരിക്കാൻ സാധ്യതയേറെയുള്ളത്.

തണുപ്പ് തേടിയെത്തുന്ന പാമ്പുകൾ

കൊടും വിഷമുള്ള ഈ പാമ്പകൾ നിങ്ങളുടെ വീട്ടിലേക്ക് വരാതിരിക്കാൻ തടയുകയാണ് ആദ്യം ചെയ്യേണ്ടത്. പഴമക്കാർ പറയുന്നത് പോലെ ചില ചെടികൾ വീട്ടുമുറ്റത്തുണ്ടെങ്കിൽ പാമ്പ് നിങ്ങളുടെ വീട്ടിലേക്ക് വരുന്നത് തടയാൻ  സാധിക്കും.

പാമ്പുകളെ തടയുന്ന ചെടികൾ

സൾഫറിൻ്റെ അംശമുള്ള ഉള്ളിയുടെ ഗന്ധം പാമ്പുകൾക്ക് ദുസഹനീയമാണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് വീട്ടിൽ ഉള്ളി ചെടി നട്ടാൽ പാമ്പ് വരുന്നതിനെ തടയാനാകും

ഉള്ളി ചെടി

കൊതുകിനെ തുരത്താൻ ഉപയോഗിക്കുന്ന ചെടിയാണ് ഇഞ്ചിപ്പുല്ല്. സിട്രോണല്ല അടങ്ങിട്ടുള്ള ഈ സസ്യം പാമ്പിനെ വീട്ടിൽ നിന്നും അകറ്റി നിർത്താൻ സഹായിക്കും

ഇഞ്ചിപ്പുല്ല്

വെള്ളുത്തുള്ളി ചതച്ച് അതിൽ വെള്ളം ചേർത്ത് വീടിൻ്റെ പുറത്ത് ഒന്ന് സ്പ്രേ ചെയ്താൽ പാമ്പ് വരില്ലയെന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെ മണ്ണെണ്ണ തളിച്ചാലും പാമ്പ് വരുന്നതിനെ തടയും

വെള്ളുത്തുള്ളി ചതച്ചത്

ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം നാട്ടിൽ പൊതുവെ അറിയപ്പെടുന്ന ചില പൊടിക്കൈകളാണ്. എന്നാൽ ശാസ്ത്രപരമായി ഈ ചെയ്യുന്നത് കൊണ്ട് പാമ്പിനെ മാറ്റി നിർത്താനാകുമെന്ന കാര്യത്തിൽ വ്യക്തയില്ല.

പൊടിക്കൈകൾ മാത്രം

പാമ്പുകൾക്ക് മണം ശ്വസിക്കാനുള്ള കഴിവില്ല. അതുകൊണ്ട് മണം കൊണ്ട് പമ്പ് വരുന്നത് തടയാൻ സാധിക്കില്ലയെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. 

പാമ്പുകൾക്ക് മണം ശ്വസിക്കാനുള്ള കഴിവില്ല