മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍

6 January 2025

TV9 Malayalam

ഈ മാസം ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ ഗ്രഹങ്ങളെ മാനത്ത് കാണാം.  21, 22 തീയതികളില്‍ ഗ്രഹങ്ങളെ കൂടുതല്‍ വ്യക്തതയോടെ കാണാം

ജനുവരി

Pic Credit: Getty

യുറാനസ്, നെപ്ട്യൂണ്‍ എന്നിവയെ ടെലിസ്‌കോപ് കൊണ്ടും, ശുക്രന്‍, വ്യാഴം, ചൊവ്വ, ശനി എന്നിവയെ നഗ്നനേത്രങ്ങള്‍ കൊണ്ടും കാണാം

നഗ്നനേത്രങ്ങള്‍/ടെലിസ്‌കോപ്പ്

ജനുവരി മൂന്നിന് ചന്ദ്രന്റെ തൊട്ടരികില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് ശുക്രനെ വ്യക്തമായി കാണാമായിരുന്നു

ജനുവരി മൂന്ന്

ജനുവരി നാലിന് ചന്ദ്രന് ശനിക്ക് സമീപമെത്തി. ജനുവരിയില്‍ ടെലിസ്‌കോപ്പിലൂടെ ശനിയുടെ വളയം കാണാന്‍ പറ്റും

ജനുവരി നാല്

ഇന്നലെ ചന്ദ്രന് സമീപത്ത് കിഴക്കുഭാഗത്തായി ടെലിസ്‌കോപ്പ് സഹായത്തോടെ നെപ്ട്യൂണിനെ കാണാമായിരുന്നു

ജനുവരി അഞ്ച്

ഈ തീയതിയില്‍ ചന്ദ്രന് യുറാനസിന് സമീപമെത്തും. സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ ഇത് കാണാം. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ല

ഇനി ജനുവരി ഒമ്പത്

ചന്ദ്രന്റെ തെക്കുപടിഞ്ഞാറായി നഗ്നനേത്രങ്ങള്‍കൊണ്ട് വ്യാഴത്തെ കാണാം. 13ന് ചൊവ്വയെ കാണാം. ഫെബ്രു. അവസാനത്തോടെ ബുധനെ കാണാം

ജനുവരി 11

Next: പുതിന ചെടി വളര്‍ത്തുന്നവരാണോ ? ദോഷങ്ങളുമുണ്ടേ