ഏറ്റവും വേഗത്തിൽ അവസാനിച്ച ടെസ്റ്റ്, ആ റെക്കോർഡ് ഇനി നമുക്ക് സ്വന്തം

08 December 2024

ABDUL BASITH

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ പരമ്പര 1-1 എന്ന നിലയിലാണ്.

ഇന്ത്യ - ഓസ്ട്രേലിയ

(Image Credits - PTI)

ആദ്യ ടെസ്റ്റിലെ പരാജയം മറികടന്ന് പിങ്ക് ടെസ്റ്റിൽ അനായാസമായിരുന്നു ഒസ്ട്രേലിയയുടെ ജയം. ഇന്ത്യയെ ആധികാരികമായി തോല്പിക്കാൻ അവർക്ക് സാധിച്ചു.

അനായാസ ജയം

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ മുന്നോട്ടുവച്ച 19 റൺസ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ 20 പന്തിൽ മറികടക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചു.

വേഗത്തിൽ

ഇതോടെ ഏറ്റവും വേഗത്തിൽ അവസാനിച്ച ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് മത്സരമെന്ന റെക്കോർഡും അഡലെയ്ഡിൽ നടന്ന മത്സരം സ്വന്തമാക്കി.

റെക്കോർഡ്

മൂന്ന് ദിവസത്തിനുള്ളിലാണ് അഡലെയ്ഡ് ടെസ്റ്റ് അവസാനിച്ചത്. ആകെ എറിഞ്ഞത് 1031 പന്തുകൾ. ഇതാണ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്.

മൂന്ന് ദിവസം

കഴിഞ്ഞ വർഷം ഇൻഡോറിൽ വച്ച് നടന്ന ടെസ്റ്റാണ് പട്ടികയിൽ രണ്ടാമത്. ആ കളി ആകെ എറിഞ്ഞത് 1135 പന്തുകൾ. മത്സരത്തിൽ 9 വിക്കറ്റിന്  ഓസീസ് വിജയിച്ചു.

2023

36 റൺസിന് ഇന്ത്യ ഓൾഔട്ടായ 2020ലെ അഡലെയ്ഡ് ടെസ്റ്റ് പട്ടികയിൽ മൂന്നാമതുണ്ട്. ഈ കളി എട്ട് വിക്കറ്റിന് ഓസീസ് വിജയിച്ചു.

2020

Next : അഡലെയ്ഡ് ടെസ്റ്റിൽ തിളങ്ങിയ താരങ്ങൾ