അഡ്ലെയ്ഡിൽ 5-ാമതെ പിങ്ക് ബോൾ ടെസ്റ്റ് കളിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. നാലിൽ മൂന്ന് ടെസ്റ്റിലും ജയിച്ച ഇന്ത്യയുടെ പിങ്ക് ബോൾ ടെസ്റ്റിലെ റൺവേട്ടക്കാർ ആരൊക്കെയെന്ന് നോക്കാം
ടീം ഇന്ത്യ
Pic Credit: PTI/ Social Media
പിങ്ക് ബോൾ ടെസ്റ്റിൽ ടീം ഇന്ത്യയുടെ റൺവേട്ടക്കാരിൽ ഒന്നാമനാണ് വിരാട് കോലി. 4 മത്സരങ്ങളിൽ നിന്ന് 277 റൺസാണ് കോലി നേടിയത്.
വിരാട് കോലി
വിരാട് കോലിക്ക് പിന്നിൽ രണ്ടാമതായി ക്യാപ്റ്റൻ രോഹിത്തുമുണ്ട്. 3 ടെസ്റ്റിൽ നിന്ന് 173 റൺസാണ് ഹിറ്റ്മാന്റെ സമ്പാദ്യം.
രോഹിത് ശർമ്മ
ഒരു പിങ്ക് ബോൾ ടെസ്റ്റിൽ മാത്രമാണ് ശ്രേയസ് അയ്യർ ഇന്ത്യൻ ജഴ്സിയിൽ കളത്തിലിറങ്ങിയത്. ആ മത്സരത്തിൽ 79.50 ശരാശരിയിൽ 155 റൺസ് നേടിയിരുന്നു.
ശ്രേയസ് അയ്യർ
മൂന്ന് ടെസ്റ്റ് മത്സരങ്ങളിലെ നാല് ഇന്നിംഗ്സുകളിൽ നിന്ന് നൂറ് റൺസാണ് രഹാനെ നേടിയത്.
അജിങ്ക്യ രഹാനെ
98 റൺസാണ് പിങ്ക് ബോൾ ടെസ്റ്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്ന് പൂജാര അടിച്ചെടുത്തത്.
ചേതേശ്വർ പൂജാര
Next: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സഞ്ജുവിന്റെ പ്രകടനം